അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ്‌വണ്‍ പ്രവേശനം- രണ്ടാമത്തെ അലോട്ട്‌മെന്റ് റിസള്‍ട്ട് നാളെ(ജൂണ്‍ 28-ന്)

ഏകജാലക രീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തെയും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസള്‍ട്ട് നാളെ(ജൂണ്‍ 28) പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂണ്‍ 29, 30, ജൂലൈ ഒന്ന് തീയതികളില്‍ നടക്കും. താല്ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതാത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂലൈ എട്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഈ അലോട്ട്‌മെന്റോടുകൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്. എസ്.എസ്.എല്‍.സി സേ പാസ്സായവര്‍ക്കും, സി.ബി.എസ്.സിയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുളള സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നാലെ അറിയിക്കുന്നതാണ്. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാവുന്നതാണ്.

Post a Comment

Previous Post Next Post