അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സ്‌കൂള്‍ പാഠപുസ്തക വിതരണം : ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ പാഠപുസ്തകം യഥാസമയം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി ആവശ്യപ്പെട്ടിരിക്കുന്ന പാഠപുസ്തകങ്ങളാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്ന കെ.ബി.പി.എസ് തപാല്‍ വകുപ്പ് മുഖേന ബന്ധപ്പെട്ട സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുന്നത്. സ്‌കൂളുകള്‍ സമര്‍പ്പിച്ച ഇന്റന്റില്‍ ഏതെങ്കിലും വിധത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാഠപുസ്തകങ്ങളില്‍ പ്രതിഫലിച്ചേക്കാം. ആയതിനാല്‍ ഫലപ്രദമായി ഈ വര്‍ഷത്തെ പാഠപുസ്തകവിതരണം നടത്തുന്നതിന് വിവിധതലങ്ങളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കുന്നതിനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുതല്‍ വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കുന്നതുമാണ് പുതിയ സര്‍ക്കുലര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് ബുക്ക് ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഉത്തരവദിത്വവും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പരമാവധി ശ്രമിക്കേണ്ടതാണെന്നും ഏതെങ്കിലും വിധത്തിലുള്ള ബോധപൂര്‍വമായ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കുലര്‍ ഇവിടെ 

Post a Comment

Previous Post Next Post