എസ് ഐ ടി സി ഫോറം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ ഐ.ടി ലാബുകളെ
അടിസ്ഥാനമാക്കിയൊരു പഠനം എന്ന ഐ.ടി പ്രോജക്ടിന് കൊപ്പം ഗവ:ഹൈസ്ക്കൂളിലെ
കാവ്യ.കെ.ദാസ് എന്ന കുട്ടിയ്ക്ക സംസ്ഥാന ഐ.ടി മേളയില്‍ പങ്കെടുക്കാനുള്ള
അവസരം ലഭിച്ചിരിക്കുന്നു.ഇതുപോലെ തന്നെ ഈ വിഷയത്തിന്റെ സാമൂഹ്യശാസ്ത്ര
കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കുള്ള
ടീച്ചിങ്ങ് എയിഡ് നിര്‍മ്മാണം/ പ്രോജക്ട് മത്സരത്തില്‍ ജില്ലയില്‍
ഒന്നാം സ്ഥാനവും സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും
നേടിയത് എസ് ഐ ടി സി ഫോറം റവന്യു ജില്ലാ പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇഖ്ബാല്‍ സാറാണ്.ഇതിനു രണ്ടിനും ഇവരെ സഹായിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത് SITC Forum നടത്തിയ സര്‍വ്വേയാണ് എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.ഓരോ വേദിയിലും ഈ പ്രോജക്ട്
അവതരിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ കണ്ടെത്തലുകള്‍ ഉയര്‍ത്തികാണിക്കാന്‍
കഴിയുന്നു എന്ന് ശ്രീ ഇഖ്ബാല്‍മാഷ് പറയുന്നു.ഫോറത്തിന്റെ കണ്ടെത്തലുകള്‍ പഠനവിഷയമായി തിരഞ്ഞെടുത്തതിന് കാവ്യയെയും ഇഖ്‌ബാല്‍ മാഷിനെയും അഭിനന്ദിക്കുന്നതോടൊപ്പം സംസ്ഥാനതലത്തിലും ഇവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കട്ടെയെന്നാശംസിക്കുന്നു