അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

അധ്യാപകര്‍ക്ക് ഇംഗ്ലീഷില്‍ സൗജന്യ പരിശീലനം

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് 2013-14 വര്‍ഷം ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിനുളള രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെയാണ് പരിശീലനം. ഹൈസ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 45 വയസ് കഴിയാത്ത ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അദ്ധ്യാപകരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കേണ്ടത്. പരിശീലനം നേടുന്ന അദ്ധ്യാപകരെ ഇംഗ്ലീഷില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിക്കും. പ്രൊട്ടക്ടഡ്/ റീട്രെഞ്ച്ഡ് അദ്ധ്യാപകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അദ്ധ്യാപകര്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് വീണ്ടും പരിശീലനം നല്‍കും. ഇങ്ങനെ പരിശീലനം ലഭിക്കുന്ന അദ്ധ്യാപകര്‍ തങ്ങളുടെ ജില്ലയിലെ മറ്റു ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ക്ക് പിന്നീട് ഡിജിറ്റല്‍ മള്‍ട്ടി മീഡിയ ലാംഗ്വേജ് ലാബ് പ്രോഗ്രാമിന്റെ പരിശീലനവും നല്‍കും. പരിശീലന ദിവസങ്ങളില്‍ അദ്ധ്യാപകര്‍ക്ക് ഐ.റ്റി@സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനേഴ്‌സിന് നല്‍കുന്ന നിരക്കില്‍ ഹോണറേറിയം അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ ഒരു വര്‍ഷം ഈ പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന ഉറപ്പ് നല്‍കണം. താല്‍പര്യമുളള അദ്ധ്യാപകര്‍ ഒക്ടോബര്‍ 10 ന് മുമ്പ് അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മത പത്രത്തോടെ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post