2014
ലെ പൊതു അവധി ദിവസങ്ങള്‍ പൊതുഭരണവകുപ്പ് പ്രസിദ്ധപ്പെടുത്തി.
മിലാദ്-ഇ-ഷെറീഫ് - ജനുവരി 14, ശിവരാത്രി - ഫെബ്രുവരി 27, ഡോ.അംബേദ്കര്‍
ജയന്തി - ഏപ്രില്‍ 14, വിഷു - ഏപ്രില്‍ 15, പെസഹാ വ്യാഴം - ഏപ്രില്‍ 17,
ദു:ഖവെള്ളി - ഏപ്രില്‍ 18, മെയ്ദിനം - മെയ് ഒന്ന്, കര്‍ക്കടകവാവ് - ജൂലൈ
26, ഈദ്-ഉല്‍-ഫിത്തര്‍(റംസാന്‍) - ജൂലൈ 28, സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ്
15, ഒന്നാം ഓണം - സെപ്തംബര്‍ ആറ്, മൂന്നാം ഓണം/ശ്രീ നാരായണ ഗുരു ജയന്തി -
സെപ്തംബര്‍ എട്ട്, നാലാം ഓണം - സെപ്തംബര്‍ ഒന്‍പത്, ശ്രീകൃഷ്ണ ജയന്തി -
സെപ്തംബര്‍ 15, ഗാന്ധിജയന്തി/മഹാനവമി - ഒക്ടോബര്‍ രണ്ട്, വിജയദശമി -
ഒക്ടോബര്‍ മൂന്ന്, ദീപാവലി - ഒക്ടോബര്‍ 22, മുഹറം - നവംബര്‍ മൂന്ന് ,
ക്രിസ്തുമസ് - ഡിസംബര്‍ 25 എന്നിവയാണ് പൊതു അവധി ദിനങ്ങള്‍.
രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും വരുന്ന അവധി ദിവസങ്ങള്‍ :
റിപ്പബ്ലിക്
ദിനം - ജനുവരി 26, ഈസ്റ്റര്‍ - ഏപ്രില്‍ 20, തിരുവോണം - സെപ്തംബര്‍ ഏഴ്,
ശ്രീനാരായണ ഗുരു സമാധി - സെപ്തംബര്‍ 21, ഈദ്-ഉല്‍-അസ്ഹ(ബക്രീദ്)-ഒക്ടോബര്‍
അഞ്ച്. നിയന്ത്രിത അവധി - മന്നം ജയന്തി ജനുവരി രണ്ട് - (നായര്‍
സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക്)
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങള്‍ :
മിലാദ്-ഇ-ഷെറീഫ് - ജനുവരി 14, ശിവരാത്രി - ഫെബ്രുവരി 27, സഹകരണ
വാണിജ്യ ബാങ്കുകളില്‍ കണക്കെടുപ്പ് - ഏപ്രില്‍ ഒന്ന്, ഡോ.അംബേദ്കര്‍
ജയന്തി - ഏപ്രില്‍ 14, വിഷു - ഏപ്രില്‍ 15, ദു:ഖവെള്ളി - ഏപ്രില്‍ 18,
മെയ്ദിനം - മെയ് ഒന്ന്, ഈദ്-ഉല്‍-ഫിത്തര്‍(റംസാന്‍) - ജൂലൈ 28,
സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15, ഒന്നാം ഓണം - സെപ്തംബര്‍ ആറ്, ശ്രീ
നാരായണ ഗുരു ജയന്തി - സെപ്തംബര്‍ എട്ട്, ഗാന്ധിജയന്തി/മഹാനവമി - ഒക്ടോബര്‍
രണ്ട്, വിജയദശമി - ഒക്ടോബര്‍ മൂന്ന്, ദീപാവലി - ഒക്ടോബര്‍ 22, ക്രിസ്തുമസ്
- ഡിസംബര്‍ 25.
ഞായറാഴ്ച വരുന്ന അവധി ദിവസങ്ങള്‍ : റിപ്പബ്ലിക് ദിനം - ജനുവരി 26,
ഈസ്റ്റര്‍ - ഏപ്രില്‍ 20, തിരുവോണം - സെപ്തംബര്‍ ഏഴ്, ശ്രീനാരായണ ഗുരു
സമാധി - സെപ്തംബര്‍ 21, ഈദ്-ഉല്‍-അസ്ഹ(ബക്രീദ്)-ഒക്ടോബര്‍ അഞ്ച്.