എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാഠ്യ പദ്ധതി പരിഷ്‌കരണം: അന്തിമ റിപ്പോര്‍ട്ട് മന്ത്രിക്കു കൈമാറും

കേരള സര്‍ക്കാര്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി നിയോഗിച്ച സംസ്ഥാനതല വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ആഗസ്റ്റ് 29(വ്യാഴം) ഉച്ചയ്ക്ക് 12 മണിക്ക് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനു കൈമാറും. തിരുവനന്തപുരം പി.എം.ജി. യിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ നടക്കുന്ന യോഗത്തില്‍ അംഗങ്ങള്‍ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ അവതരിപ്പിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്, ജനറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഇളങ്കോവന്‍, ഡി.പി.ഐ. ഷാജഹാന്‍, വിദഗ്ധ സമിതി അംഗങ്ങളായ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.പി.കെ.അബ്ദുല്‍ അസീസ്, മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്‍ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.ദ്വരൈസാമി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ മേധാവി ഡോ.വി.സുമംഗല, കേരള സ്റ്റേറ്റ് ബയോഡൈവേര്‍സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി. ഉമ്മന്‍, ഡോ.റോസമ്മ ഫിലിപ്പ്, കെ.പി.രാമനുണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

Previous Post Next Post