നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

നിവേദനം നല്‍കി

         SITC Forum റവന്യൂ ജില്ലാ കമ്മിറ്റി പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കുന്നു

 സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എസ്.എസ്.എല്‍.സി ഐ.ടി  പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ നേരിടുന്ന വിവിധ വിഷയങ്ങളുള്‍പ്പെടുത്തി എസ് ഐ ടി സി ഫോറത്തിന്റെ റവന്യൂ ജില്ലാക്കമ്മിറ്റി,  എസ് എസ് എല്‍ സി തിരുത്തല്‍ അദാലത്തമായി ബന്ധപ്പെട്ട് പാലക്കാടെത്തിയ കേരളപരീക്ഷഭവന്‍ ജോയിന്റ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. പാലക്കാട് പി ഡബ്ല്യു ഡി ഗസ്റ്റ് ഹൗസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ ഫോറം ഭാരവാഹികളോട് പരീക്ഷയുമായി ബന്ധപ്പെട്ട് നാം നല്‍കിയ നിര്‍ദ്ദേശങ്ങളോട് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധവിഷയങ്ങളടങ്ങിയ നിവേദനത്തില്‍ താഴെപ്പറയുന്ന ആവശ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

  1. എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ആഗസ്ത് മാസത്തിലെങ്കിലും പ്രസിദ്ധികരിക്കണം.
  2. -ലിസ്റ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും C.E Mark Entry-യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്രഖ്യാപിച്ച് വളരെ ചുരുങ്ങിയ ദിവസങ്ങളാണ് നമുക്ക് ലഭിക്കുന്നത്.എല്ലാ സ്കൂളുകളും ഈ പ്രവര്‍ത്തനം ഒരേ സമയത്ത് ചെയ്യുന്നത് മൂലം സൈറ്റ് ജാം ആവുകയോ ലഭ്യമാകാത്ത അവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ നാലോ അഞ്ചോ ജില്ലകളുള്ള മേഖലകളായി തിരിച്ച് ഓരോ മേഖലക്കും പത്തുദിവസം വീതം നല്‍കിയാല്‍ തിരക്ക് കുറക്കാനും ഒരുമാസം കൊണ്ട് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും സാധിക്കുംഎന്ന നിര്‍ദ്ദേശം നമ്മള്‍ മുന്നോട്ട് വെക്കുന്നു
  3. എസ്.എസ്.എല്‍.സി,  ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നമ്മള്‍ ഉന്നയിക്കുന്ന ആവശ്യമാണ് പ്രതിഫലം ഏകീകരിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നത്. പരീക്ഷയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് (തിയറിയും പ്രാക്ടിക്കലും ഒന്നിച്ച് നടത്തുകയും പരീക്ഷാ സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍) പ്രതിഫലം പ്രതിദിനം അഞ്ഞൂറ് രൂപയെങ്കിലും ആക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്
  4. എസ് ഐ ടി സി മാരെയും ജോയിന്റ് എസ് ഐ ടി സിമാരെയും കഴിഞ്ഞ തവണ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായി നിയമിച്ചിരുന്നെങ്കിലും അവരുടെ ചുമതലകളോ ഉത്തരവാദിത്വങ്ങളോ എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഇതില്‍ വ്യക്തതയും പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനവും നിവേദനത്തില്‍ സൂചിപ്പിക്കുന്നു
  5. 8,9 ക്ലാസുകളിലെ ഐ ടി പരീക്ഷ നടത്തുന്നതിനായി ഏതാനും അധ്യാപകരെ എസ് എസ് എല്‍ സി ഇന്‍വിജിലേഷന്‍ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും   എസ് എസ് എല്‍ സി പരീക്ഷാ ദിവസങ്ങളില്‍ ഇവരുടെ സഹായത്തോടെ ഐ ടി പരീക്ഷക്ക് അനുവാദം നല്‍കണമെന്നും നാം അഭിപ്രായപ്പെട്ടിട്ടുണ്ട്

                  ജില്ലാ ഭാരവാഹികളായ സര്‍വ്വശ്രീ മുഹമ്മദ് ഇഖ്ബാല്‍, യു ശിവദാസന്‍, ടി കബീറലി,സുജിത്ത് എസ്, മുഹമ്മദ് സലീം കെ പി, ജമീര്‍ എം, ശിവകുമാര്‍ വി എന്നിവരുള്‍പ്പെട്ട പ്രതിനിധി സംഘമാണ് നിവേദനം സമര്‍പ്പിച്ചത്
 

Post a Comment

Previous Post Next Post