LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 17 വരെ

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ എട്ടാമത് ബാച്ചിലേക്ക് ആഗസ്റ്റ് 17വരെ രജിസ്‌ട്രേഷന്‍ നടത്താം. 17 വയസ്സ് പൂര്‍ത്തീകരിച്ച ഏഴാം ക്ലാസോ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതയോ പാസായവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്. എസ്. എല്‍. സിക്ക് തുല്യമായ കോഴ്‌സ് പാസാകുന്നതിലൂടെ ഉപരി പഠനത്തിനും സര്‍ക്കാര്‍ ഉദ്യോഗക്കയറ്റത്തിനും യോഗ്യത നേടും. കോഴ്‌സ് ഫീസ് 1500 രൂപയും പരീക്ഷാ ഫീസ് 300 രൂപയുമാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തുടര്‍വിദ്യാകേന്ദ്രങ്ങള്‍, ജില്ലാ ഓഫീസുകള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ വില 100 രൂപ. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ 15 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറത്തക്കവിധം 100 രൂപയുടെ ഡി.ഡി സഹിതം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലേക്കോ തിരുവനന്തപുരത്തുള്ള സംസ്ഥാന സാക്ഷരതാ മിഷന്‍ ഓഫീസിലേക്കോ അയക്കണം. വെബ്‌സൈറ്റ്:www.literacymissionkerala.org.. ഫോണ്‍: 0471-2322253, 2322254.

Post a Comment

Previous Post Next Post