ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

UID Data Entry

UID Data entry site-ല്‍ Data Entry , Edit/Delete എന്നിവ വഴി വിവരങ്ങള്‍ ചേര്‍ത്ത്  update Button നല്‍കുമ്പോള്‍ ഡേറ്റ അപ്‌ലോഡ് ആവാതെ നില്‍ക്കുകയാണെങ്കില്‍ Verification എന്ന മെനു ഉപയോഗിച്ചും വിവരങ്ങള്‍ നല്‍കാം. Verification ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ വിവരങ്ങള്‍ ചേര്‍ക്കേണ്ട ക്ലാസ് തിരഞ്ഞെടുക്കുക.View Button അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജില്‍ ഡിവിഷന് നേരെയുള്ള HM Verification എന്ന കോളത്തിലെ Verify ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രസ്തുത ക്ലാസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പേജ് ലഭിക്കും .ഈ പേജില്‍ പ്രസ്തുത ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളുടെയും പേരുകളും വിശദാംശങ്ങളും ഉണ്ടാവും മാറ്റം വരുത്തേണ്ട എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ നല്‍കിയശേഷം പേരിന് നേരെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കിയ ശേഷം ചുവടെയുള്ള Submit Button അമര്‍ത്തുക.Updation Success എന്ന Message ലഭിക്കും. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഇപ്പോള്‍ സേവ് ആയിട്ടുണ്ടാകും.പരീക്ഷിച്ച് നോക്കുക.തല്‍ക്കാലം കണ്‍ഫേം ചെയ്യാന്‍ നില്‍ക്കണ്ട. അതിന് മുമ്പ് ഒരിക്കല്‍ കൂടി വിവരങ്ങള്‍ എല്ലാം പരിശോധിച്ച് ഉറപ്പാക്കുക.

Post a Comment

Previous Post Next Post