നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

എസ് ഐ ടി സി ഫോറം ഉദ്ഘാടനവും പത്താം ക്ലാസ് പരിശീലനവും

എസ് ഐ ടി സി ഫോറത്തിന്റെ ജൂണ്‍ എട്ടിന് ചേര്‍ന്ന പൊതുയോഗം ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 29-ന് രാവിലെ പത്തര മണിക്ക് നടത്തുവാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് എസ് ഐ ടി സി/ജോയിന്റ് എസ് ഐ ടി സി സംഗമവും അതേ ദിവസം സംഘടിപ്പിക്കുന്നതാണ്. പരിപാടിയുടെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.
പത്താം ക്ലാസ് പാഠപുസ്തക പരിശീലനം
    പത്താം ക്ലാസ് പാഠപുസ്തകവുമായി ബന്ധപ്പെട്ട് ആദ്യ രണ്ട് അധ്യായങ്ങളിലെ സംശയനിവാരണത്തിനും ഇതുവരെ ട്രയിനിങ്ങ് ലഭിച്ചിട്ടില്ലാത്തവരുമായ അധ്യാപകര്‍ക്കായി ഒരു പരിശീലന പരിപാടി ഫോറം അംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ജൂണ്‍ പതിനഞ്ചിന് വിവിധ സബ്ജില്ലകളില്‍ സംഘടിപ്പിക്കുന്നതാണ്. IT@school-ന്റെ കൂടി സഹകരണത്തോടെ നടത്തുന്ന പ്രസ്തുത പരിശീലനക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി പന്ത്രണ്ടാം തീയതി ചൊവ്വാഴ്ചക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. പരിശീലനം സൗജന്യമായിരിക്കും.പങ്കെടുക്കാനെത്തുന്നവര്‍ ലാപ്‌ടോപ്പുകള്‍ കൊണ്ടുവരേണ്ടതാണ്. പരിശീലനകേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ വ്യാഴാഴ്ച പ്രസിദ്ധീകരിക്കുന്നതാണ്.വിശദവിവരങ്ങള്‍ക്ക് എസ് ഐ ടി സി ഫോറം സബ്‌ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെടുക.

പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post