ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ് വണ്‍: സ്‌പോര്‍ട്ട് ക്വാട്ട പ്രവേശനം

പ്ലസ് വണ്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓപ്ഷനുകളും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യാം. ഒന്നാം ഘട്ടത്തില്‍ സ്‌പോര്‍ട്‌സിലുള്ള മികവ് ഓണ്‍ലൈനായി സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അതത് സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ പരിശോധന നടത്തി സ്‌കോര്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രമേ രണ്ടാം ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയുളളു.www.hscap.kerala.gov.in എന്നവെബ്‌സൈറ്റില്‍ ജൂണ്‍ 12 ന് അഞ്ച് മണിക്ക് മുമ്പ് ഓപ്ഷന്‍ വിവരം രേഖപ്പെടുത്തണം. ഒന്നാം ഘട്ട രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും www.hscap.kerala.gov.in/sports എന്ന വെബ്‌സൈറ്റിലൂടെ സ്‌പോര്‍ട്‌സ് മികവ് രജിസ്റ്റര്‍ ചെയ്ത് സ്‌കോര്‍ കാര്‍ഡ് നേടാം. ഇതിനുളള സമയം ജൂണ്‍ 10 വരെ നീട്ടി. സേ പരീക്ഷ പാസായവര്‍ക്കും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷ സമര്‍പ്പിക്കാം.

Post a Comment

Previous Post Next Post