നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സ്‌കൂളുകളിലെ തസ്തിക നിര്‍ണയം യു.ഐ.ഡി അധിഷ്ഠിതമായി നടത്തുന്നു

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കി. സ്‌കൂളുകള്‍ക്ക്www.education.kerala.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ എന്‍ട്രി നടത്താം. സ്‌കൂളുകള്‍ക്ക് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് ജൂണ്‍ 20 വരെയും സ്‌കൂളുകള്‍ ഉള്‍പ്പെടുത്തുന്ന വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ജൂണ്‍ 24 വരെയും സമയം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ വിവരം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ പ്രവര്‍ത്തനം സമയബന്ധിതമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും വിദ്യാഭ്യാസ ഓഫീസര്‍മാരും പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു.

Post a Comment

Previous Post Next Post