ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനങ്ങള്‍


-->
         പാലക്കാട് വിദ്യാഭ്യാസ ജില്ല എസ് ഐ ടി സി ഫോറത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രസിഡന്റ് ശ്രീ യു ശിവദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. രൂപീകരണയോഗത്തെക്കറിച്ച് വിശകലനം ചെയ്യുകയും എസ് ഐ ടി സി ഫോറത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ട് കൊണ്ട് പോകാനും തീരുമാനിച്ചു. നിലവില്‍ പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ ആരംഭിച്ച പ്രവര്‍ത്തനം ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് ആവശ്യമായ സഹകരണങ്ങള്‍ നല്‍കുന്നതിന് തീരുമാനിച്ചു. ഇതിനായി സമാനമനസ്കരെ കണ്ടെത്തി അവരുമായി ആശയവിനിമയത്തിന് ഭാരവാഹികളെ ചുമതലപ്പെടുത്തി. ഫോറത്തിന്റെ ബൈലോ യോഗം അംഗീകരിക്കുകയും പുതിയ അംഗങ്ങളെ ഉള്‍പ്പടുത്തുന്നതിനായി എല്ലാ സബ്ജില്ലകളിലും പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് സബ്‌ജില്ലാകമ്മിറ്റികളെ ചുമതലപ്പെടുത്തി. ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 2013 ജൂണ്‍ 15-ന് നടത്താന്‍ ഏകദേശധാരണയായി. അതില്‍ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. എസ് ഐ ടി സി മാര്‍ക്ക് പുറമെ ജോയിന്റ് എസ് ഐ ടി സി മാരെക്കൂടി ഫോറത്തില്‍ അംഗങ്ങളാക്കാനും ധാരണയായി.
ഫോറത്തിലെ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ പ്രവേശനഫീസ് ആയി അമ്പത് രൂപയും 2013 വര്‍ഷത്തെ വാര്‍ഷിക വരിസംഖ്യ നൂറ് രൂപയായും നിശ്ചയിച്ചു.രണ്ട് മാസത്തിലൊരിക്കല്‍ സബ്-ജില്ലാതലത്തില്‍ റിഫ്രഷര്‍ ട്രയിനിങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും ബ്ലോഗിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും തീരുമാനമായി. ബ്ലോഗ് ടീമില്‍ സെക്രട്ടറിയെക്കൂടാതെ ശ്രീ ഇഖ്‌ബാലിനെയും (ജി ഒ എച്ച് എസ് എടത്തനാട്ടുകര) ശ്രീമതി ശാന്തിയെയും(ജി എച്ച് എസ് കുമരപുരം) ഉള്‍പ്പെടുത്തി. നിലവിലുള്ള പോസ്റ്റുകള്‍ക്ക് പുറമേ വിവിധ വിഷയങ്ങളുടെ സ്റ്റഡി മെറ്റീരിയല്‍സ് ഉള്‍പ്പടുത്തുന്നതിനും തീരുമാനിച്ചു. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ നിന്നുള്ള അംഗങ്ങളെ ഭാവിയില്‍ ഉള്‍പ്പെടുത്തി ബ്ലോഗ് ടീം വിപുലീകരിക്കുന്നതാണ്.
സെക്രട്ടറി ശ്രീ സുജിത്ത് സ്വാഗതവും ട്രഷറര്‍ ശ്രീ ഷൗക്കത്ത് നന്ദിയും പറഞ്ഞു 

എസ് ഐ ടി സി ഫോറം രൂപീകരണ വേളയില്‍ അവതരിപ്പിച്ച് അംഗീകരിച്ച പ്രമേയം ചെറിയ ചില ഭേദഗതികളോടെ മേലധികാരികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.
പ്രമേയത്തിന്റെ പകര്‍പ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  

Post a Comment

Previous Post Next Post