നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SSLC , 97.14 ശതമാനം വിജയം

ഈ വർഷത്തെ എസ്.എസ്.എൽ.​സി പരീക്ഷയിൽ 94.17 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 93.64 ശതമാനത്തെക്കാൾ 0.53 ശതമാനം കൂടുതലാണിത്.

ഏറ്റവും കൂടുതൽ പേർ വിജയിച്ച ജില്ല കോട്ടയവും (97.2%)​ കുറവ് പാലക്കാടുമാണ് (87.99%).

മേയ് 15മുതൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷകൾ മേയ് 13 മുതൽ 18വരെ  നടക്കും. ഈ മാസം 30ന് ഉച്ചയ്ക്ക് ഒരു മണിവരെ അതാത് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം. 10, ​073 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു. 861 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 374 സ്കൂളുകൾ മേഖലയിലാണ്. എയ്ഡഡ് മേഖലയിൽ 327 സ്കൂളുകളും അൺഎയ്ഡഡ് മേഖലയിൽ 260 സ്കൂളുകളും നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതൽ പേർ എ പ്ളസ് നേടിയത് കോഴിക്കോട് ജില്ലയിലാണ്,​ 1413. ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 98.2 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 74.06% പേർ വിജയിച്ചു. ഗൾഫിൽ പരീക്ഷ എഴുതിയവരിൽ 98.8 ശതമാനം പേർ വിജയിച്ചു. റെഗുലർ വിഭാഗത്തിൽ 4,​79,​569 പേരാണ് പരീക്ഷ എഴുതിയത്. 5740 പേർ പ്രൈവറ്റായി പരീക്ഷ എഴുതി.

Post a Comment

Previous Post Next Post