ഉത്തരക്കടലാസുകളുടെ റീ വാല്യുവേഷന്‍ സ്‌ക്രൂട്ടിനി ഫോട്ടോകോപ്പി ഇവക്ക് 30/4/2013-ന് ഉച്ചക്ക് ഒരു മണിക്കുള്ളില്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പരീക്ഷാഭവന്‍ അറിയിക്കുന്നു. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം.അപേക്ഷാ ഫീസും ഇതോടൊപ്പം നല്‍കേണ്ടതാണ്.
അപേക്ഷാ ഫീസ് താഴെപ്പറയും പ്രകാരമാണ്
പുനപരിശോധന (Scrutiny) :- പേപ്പര്‍ ഒന്നിന് അമ്പത് രൂപ
ഫോട്ടോകോപ്പി (Photocopy):- പേപ്പര്‍ ഒന്നിന് ഇരുനൂറ് രൂപ
പുനര്‍മൂല്യനിര്‍ണയും (Revaluation) :- പേപ്പര്‍ ഒന്നിന് നാനൂറ് രൂപ
ശ്രദ്ധിക്കേണ്ട വസ്തുതകള്‍
- പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കുന്നവര്‍ Scrutinyക്ക് അപേക്ഷ നല്‍കേണ്ടതില്ല.
- മാര്‍ക്കുകള്‍ കൂട്ടി എഴുതുമ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനായാണ് ഫോട്ടോകോപ്പി സംവിധാനം ഉപയോഗിക്കുന്നത്. മാര്‍ക്കില്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ ഫോട്ടോകോപ്പി ലഭിച്ച് ഒരാഴ്ചക്കുള്ളില്‍ പരീക്ഷാഭവനില്‍ അതിനുള്ള അപേക്ഷ സമര്‍പ്പിക്കണം.
- Revaluation-ല്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ നല്‍കിയ തുക തിരികെ ലഭിക്കുന്നതാണ്. പുതിയ ഗ്രേഡുകള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ മുഖേന നല്‍കുന്നതാണ്
- ഉത്തരക്കടലാസുകളുടെ റീ വാല്യുവേഷന്‍ സ്‌ക്രൂട്ടിനി ഫോട്ടോകോപ്പി ഇവക്കുള്ള അപേക്ഷകളുടെ വിവരം ഹെഡ്‌മാസ്റ്റര്‍മാര്‍ പരീക്ഷാഭവനിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
SSLC REVALUATION/SCRUTINY/PHOTOCOPY എന്നിവ ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക