നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

എസ് ഐ ടി സി ഫോറം യാഥാര്‍ഥ്യമാകുന്നു

         പാലക്കാട് ജില്ലയിലെ എസ് ഐ ടി സി മാരുടെ കൂട്ടായ്മ ലക്ഷ്യമാക്കി എസ് ഐ ടി സി ഫോറം എന്ന സംഘടന രൂപീകരിക്കുന്നതിനുള്ള നമ്മുടെ ശ്രമം യാഥാര്‍ഥ്യമാകുന്നു. കൂട്ടായ്മയുടെ ആദ്യയോഗം ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഒറ്റപ്പാലം സബ്‌ജില്ലയില്‍ നടന്നു. എന്‍ എസ് എസ് കെ പി റ്റി ഹൈസ്കൂളില്‍ നടന്ന യോഗത്തില്‍ ചുനങ്ങാട് AVM ഹെസ്കൂളിലെ ശ്രീ കബീറലി മാസ്റ്ററെ പ്രസിഡന്റും HS അനങ്ങനടിയിലെ ശ്രീ സജിത്ത് മാഷിനെ സെക്രട്ടറിയും LSNHSS ലെ ജൂലിടീച്ചറെ ട്രഷററുമായി തിരഞ്ഞെടുത്തതായി നമ്മെ അറിയിച്ചിട്ടുണ്ട്.അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. മറ്റു സബ് ജില്ലകളിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതായാണ് വിവരം പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സബ് ജില്ലകളില്‍ നിന്നുമുള്ളവര്‍ അടുത്ത ദിവസം ഒത്ത് ചേര്‍ന്ന് വിദ്യാഭ്യാസ ജില്ലാ തലത്തില്‍ സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അറിയുന്നു. ഇതിനായി എല്ലാ സബ് ജില്ലകളിലെയും ഏതാനും SITC മാര്‍ പരസ്പരം ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഈ മാസം തന്നെ വിദ്യാഭ്യസജില്ലയിലെ എല്ലാ SITC മാരെയും വിളിച്ചു ചേര്‍ത്ത് വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഫോറം രൂപീകരിക്കുകയും അവിടെ വെച്ച് എല്ലാ സബ്‌ജില്ലകള്‍ക്കും കമ്മിറ്റികള്‍ രൂപീകരിക്കുകയുമാണ് ലക്ഷ്യമെന്ന് അവരും അറിയിച്ചിട്ടുണ്ട്. സമാനമായ പ്രവര്‍ത്തനത്തിന് ഒറ്റപ്പാലത്ത് രൂപീകരിച്ച കമ്മിറ്റി മുന്‍കൈ എടുക്കണമെന്ന് അവരോട് അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് വിദ്യാഭ്യാസജില്ലകളിലെയും കമ്മിറ്റികള്‍ ചേര്‍ന്ന് പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിക്കാനും ശ്രമിക്കണം.

        SITC മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള വേദി എന്നതിനപ്പുറം മറ്റ് യാതൊരു താല്‍പര്യങ്ങളും ഈ കൂട്ടായ്മക്കുണ്ടാവരുതെന്ന് പ്രത്യേകം അഭ്യര്‍ഥിക്കുന്നു.

ഫോറം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന എല്ലാ എസ് ഐ ടി സി മാര്‍ക്കും ബ്ലോഗ് ടീമിന്റെ എല്ലാ ആശംസകളും നേരുന്നു

Post a Comment

Previous Post Next Post