31.3.20. ന് വിദ്യാഭ്യസവകുപ്പിൽനിന്ന് വിരമിക്കുന്ന ഒട്ടേറെ അധ്യാപക, അധ്യാപകേതര ജീവനക്കാർ പാലക്കാട് ജി;ല്ലയിലുണ്ട്.
ഡി ഇ ഒ, പി എ, എസ് എസ്, ഗവ :ഹൈ സ്കൂൾ പ്രധാനാധ്യാപകർ എന്നിവരുടെയൊക്കെ കാര്യത്തിൽ സാധാരണനിലയിൽ ഡി പി ഐ /ഗവ : എന്നിവിടങ്ങളിൽനിന്ന് charge arrangement നടത്തി ഉത്തരവ് വരാറുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ വന്നു കൊള്ളണമെന്നില്ല..
ആയതിനാൽ ഡി പി ഐ /ഗവ :ൽ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവിന് വിധേയമായി ചുവടെ കൊടുത്ത പ്രകാരമുള്ള നടപടി സ്വീകരിക്കാൻ നിർദേശിക്കുന്നു.. ഡി ഇ ഒ, എ ഇ ഒ മാർ ഇതിനനുസരിച്ചു് താഴേക്ക് നിർദേശം നൽകേണ്ടതാണ്.
1)അധ്യാപകർ സാധാരണനിലയിൽ റിട്ടയർചെയ്യും. അവർ ചാർജ് നൽകുന്ന പതിവ് ഇല്ല.
2) *Non gazetted* വിഭാഗത്തിൽപ്പെട്ട aided, govt പ്രധാനാധ്യാപകർ *31.3.20 AN* പ്രാബല്യത്തിൽ വിരമിക്കും. പ്രസ്തുത പ്രാബല്യത്തിൽ അവർ ചുമതല കൈമാറും.
3)ഡി ഇ ഒ, എ ഇ ഒ, ഗവ :ഹൈ സ്കൂൾ പ്രധാനാധ്യാപകർ എന്നിവരും 31.3.20.AN പ്രാബല്യത്തിൽ ചുമതല കൈമാറും. ആർ റ്റി സി ഒപ്പുവച്ചു്, ചുമതല സ്വീകരിക്കുന്നയാൾക്ക് വാട്സ്ആപ് /ഇ മെയിൽ വഴി അയച്ചുകൊടുക്കുക.. ഇനി അതിനും കഴിയാത്തവർ ആണെങ്കിൽ വാട്സ്ആപ് വഴി ഒരു കത്ത് നൽകിയാലും മതി. കൂടാതെ ddepkd a@gmail.com എന്ന വിലാസത്തിൽ RTC, staff list ( ചാർജെടുക്കുന്നവരുടെ സീനിയോറിറ്റി സംബന്ധിച്ച് അറിയാൻ സ്റ്റാഫ് ലിസ്റ്റ് ആവശ്യമാണ്) എന്നിവ അയക്കുന്നത് ഉചിതമായിരിക്കും.
.... മേൽക്കാണിച്ച നടപടികൾക്ക് ആരും ലോക്ക് ഡൗൺ ലംഘിച്ചു് സ്ഥാപനത്തിൽ വരേണ്ടതില്ല.
ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ ചാർജ് കൊടുത്തവരും, എടുത്തവരും സ്ഥാപനത്തിൽ എത്തി മാനദണ്ഡം പാലിച്ചു് ചാർജ് നൽകിയാൽ മതി.
ഇപ്പോഴത്തെ സാഹചര്യത്തിൽ പാലക്കാട് ഡി ഡി ഇ, *പാലക്കാട്* ജില്ലയിൽ പ്രാവർത്തികമാക്കുവാൻ നിർദ്ദേശിക്കുന്ന പ്രായോഗികമായ നടപടികൾമാത്രമാണിത്.
നിയമം തലനാരിഴകീറി വ്യാഖ്യാനിച്ചു് നടപടിയെടുക്കേണ്ട സമയമല്ലിത്. ആദ്യം സൂചിപ്പിച്ചപോലെ, മേലധികാരികളിൽനിന്ന് മറിച്ചൊരു ഉത്തരവ് വന്നാൽ അത് പാലിക്കേണ്ടതാണ്.
അനിതരസാധാരണമായ ഈ സന്ദർഭത്തിൽ, സർക്കാരിന്റെ ലോക്ക് ഡൗണിനോട് നീതിപുലർത്തി നടത്തുന്ന arrangement ആണിത്..
*DDE PALAKKAD*
ജില്ലയിൽ നിന്നും വിരമിക്കുന്ന ( *RTC മുഖേന ചുമതല കൈമാറുന്നവർ* ) ആളുകളുടെ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് ഉത്തരവാക്കി നൽകുന്നതാണ്.