അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Scholarship Entry

      2016 അധ്യയന വര്‍ഷം NMMS Scholarshipന് അര്‍ഹരായവിദ്യാര്‍ഥികള്‍(ഈ അധ്യയനവര്‍ഷം 9ല്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ) NMMSനുള്ള അപേക്ഷകള്‍(ഇവ കഴിഞ്ഞ വര്‍ഷം itschool scholarship portalല്‍ മുഖേന അപേക്ഷിച്ചവയാണ്.) അവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിലേക്കായി നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഈ മാസം 31നകം അപേക്ഷിക്കണമെന്ന് പുതിയ നിര്‍ദ്ദേശം. ചുവടെ നല്‍കിയ സര്‍ക്കുലര്‍ പ്രകാരം നാഷണല്‍ പോര്‍ട്ടലില്‍ അപേക്ഷിച്ചെങ്കില്‍ മാത്രമേ അവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു. ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളഅ‍ ചുവടെ.
ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രവേശിച്ച് പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം.

തുടര്‍ന്ന് ലഭിക്കുന്ന രജിസ്ട്രേഷന്‍ ജാലകത്തില്‍ Student Category എന്നത് Pre-Metric എന്ന് സെലക്ട് ചെയ്യുക

തുടര്‍ന്ന് വിശദാംശങ്ങള്‍ നല്‍കി Submit ചെയ്യുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന Application IDയും Date of Birthഉം നല്‍കി ലോഗിന്‍ ചെയ്‌ത് പാസ്‌വേര്‍ഡ് മാറ്റുക. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍ Incomplete Registration Details എന്നതിന് നേരെയുള്ള Apply എന്നതില്‍ ക്ലിക്ക് ചെയ്യുക
NMMSന് അപേക്ഷിക്കുന്ന കുട്ടികള്‍ Select Scheme to Apply എന്നതിന് നേരെ NATIONAL MEANS CUM MERIT എന്നതിന് നേരെയുള്ള റേഡിയോബട്ടണ്‍ സെലക്ട് ചെയ്യണം
Academic Details എന്നതില്‍ താഴെക്കാണുന്ന രീതിയില്‍ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ നല്‍കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍
കുട്ടികളുടെ ആധാര്‍ ബാങ്ക് വിശദാംശങ്ങള്‍ എന്നിവ നല്‍കുമ്പോള്‍ തെറ്റുകളില്ലാതെ പൂരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. Application ID & Password എഴുതി സൂക്ഷിക്കണം. സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറാണ് നല്‍കേണ്ടത്. ഇത് മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്

       Incentive to Girls Scholarshipന് സമര്‍പ്പിക്കേണ്ടത് ഈ അധ്യയനവര്‍ഷം ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ്. അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ജാതി, മതം, ക്ലാസ് , ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇവ തെറ്റാതെ നല്‍കണം
For more information contact 9447980477, 0471-2328438

1 Comments

Previous Post Next Post