നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

GRACE MARK-ന് അപേക്ഷിക്കാം

എസ് എസ് ല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട ഗ്രേസ് മാര്‍ക്കിന് വേണ്ടി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇവിടെ നിന്നും ലഭിക്കുന്ന iExaMS ലിങ്കില്‍ HM Login (IT Mark Uploadന് ഉപയോഗിച്ച Username, Password ) വഴി പ്രവേശിക്കുക. തുടര്‍ന്ന് Pre Examination -> Grace Mark Entry എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ള കുട്ടിയുടെ  രജിസ്റ്റര്‍ നമ്പര്‍ നല്‍കി OK അമര്‍ത്തുമ്പോള്‍ കുട്ടിയുടെ പേര്ചുവടെ പ്രദര്‍ശിപ്പിക്കും . ഇതിന് നേരെയുള്ള Click here to show Candidate Details എന്നതില്‍ ക്ലിക്ക് ചെയ്ത് ഗ്രേസ്‌മാര്‍ക്കിന് അര്‍ഹതയുള്ള കുട്ടി തന്നെയാണെന്ന് ഉറപ്പാക്കുക
തുടര്‍ന്ന് Event Attended എന്നതില്‍ നിന്നും Grace Markന് അര്‍ഹതയുള്ള വിഭാഗം തിരഞ്‍ഞെടുക്കുക. ഒരു വിദ്യാര്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മാത്രമേ ഗ്രേസ്‌മാര്‍ക്ക് ലഭിക്കൂ എന്നതിനാല്‍ ഒന്നിലധികം വിഭാഗങ്ങള്‍ക്ക് അര്‍ഹതയുള്ള വിദ്യാര്‍ഥിക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്കിനല്‍ഹതയുള്ള വിഭാഗമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് ചുവടെയുള്ള ബോക്സില്‍ നിന്നും Grade/Score എന്നതില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് അറ്റന്‍ഡന്‍സ് നല്‍കേണ്ട വിഭാഗങ്ങള്‍ക്ക് (SPC,NCC,JRC) അറ്റന്‍ഡന്‍സ് % ആയി നല്‍കി സേവ് ചെയ്യുക. ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട് ഓരോ വിദ്യാര്‍ഥിയുടെയും സേവ് ചെയ്ത വിവരങ്ങള്‍ View Grace Marks എന്നതില്‍ കാണാവുന്നതാണ്. ഓരോ വിഭാഗത്തിലും ഗ്രേസ് മാര്‍ക്ക് ലഭിച്ചവരുടെ പ്രിന്റൗട്ട് ഇതിന് താഴെയുള്ള Generate Report എന്നതിലെ Get Individual Report-ല്‍ നിന്നും Event Select ചെയ്ത് എടുക്കാവുന്നതാണ്. 

Grace Markമായി ബന്ധപ്പെട്ട് ഈ വര്‍ഷം പുറത്തിറങ്ങിയ സര്‍ക്കുലറുകള്‍ ചുവടെ

Circular on Grace Mark dtd 11/02/2016

Post a Comment

Previous Post Next Post