അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍. സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഭവനവായ്പ പദ്ധതി പുനസ്ഥാപിച്ച ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍

സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. ഇങ്ങനെ ലഭ്യമാകുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിക്കോ/സ്ഥാപനങ്ങള്‍ക്കോ ഡിജിറ്റല്‍ രൂപത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാവുന്നതാണ്. ഓരോ ആവശ്യത്തിനും ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാനും സാധിക്കും. അതുപോലെ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ടിവരുന്നതുമില്ല. ഡിജിറ്റല്‍ ലോക്കറിനായുള്ള എന്റോള്‍മെന്റ് ക്യാമ്പുകള്‍ ഇന്ന് (ജൂണ്‍ 24) മുതല്‍ 27 വരെ സംസ്ഥാനത്തെ സിവില്‍ സ്റ്റേഷനുകളിലും, തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുറക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.www.digital-locker.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഈ സംവിധാനം ഉപയോഗിക്കാം.

Post a Comment

Previous Post Next Post