ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ആശ്രിത നിയമനം : പ്രവേശന സമയം നീട്ടി

    ആശ്രിത നിയമനം ലഭിച്ചവര്‍ക്കുള്ള പ്രവേശന സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശ്രിത നിയമന പദ്ധതി പ്രകാരം നല്‍കുന്ന നിയമന ഉത്തരവില്‍ ഉത്തരവ് തീയതി മുതല്‍ എത്ര ദിവസങ്ങള്‍ക്കകം ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിക്കണമെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനാധികാരികള്‍ക്ക് നിയമന ഉത്തരവ് തീയതി മുതല്‍ നാല്‍പ്പത്തഞ്ച് ദിവസം വരെ പ്രവേശന സമയം അര്‍ഹമായ കേസുകളില്‍ അനുവദിക്കാം. വിദ്യാഭ്യാസ കോഴ്‌സുകളില്‍ പങ്കെടുക്കുന്നവരോ അല്ലെങ്കില്‍ ഏതെങ്കിലും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് പൂര്‍ത്തിയാക്കിയ ശേഷം ജോലിക്ക് ഹാജരാകാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാരിന് (സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പിന്) നാല്‍പ്പത്തഞ്ച് ദിവസത്തിനുമേല്‍ പ്രവേശന സമയം അനുവദിക്കാം. ഇതിനുമേല്‍ പ്രവേശന സമയം ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിയമനാധികാരി മുഖേന സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമനാധികാരികളും, സെക്രട്ടേറിയറ്റിലെ എല്ലാ ഭരണ വകുപ്പുകളും പ്രവേശന സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനുള്ള അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. അപേക്ഷ നിരസിക്കുന്ന പക്ഷം ഇതിന്റെ അറിയിപ്പ് ഉദ്യോഗാര്‍ത്ഥിക്ക് നല്‍കണം. അറിയിപ്പ് കൈപ്പറ്റി പത്ത് ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഉദ്യോഗാര്‍ത്ഥിയെ അറിയിക്കണം. പ്രവേശന സമയം ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച അറിയിപ്പില്‍ തീരുമാനം പുന:പരിശോധിക്കില്ലെന്നും അറിയിക്കണം. ജോലിയില്‍ പ്രവേശിക്കുന്ന തീയതി, നിയമന ഉത്തരവിന്റെ തീയതിക്ക് മൂന്ന് മാസത്തിനുശേഷമാണെങ്കില്‍ സീനിയോറിറ്റി കണക്കാക്കുന്നത് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ മാത്രമായിരിക്കുമെന്നും അപേക്ഷകനെ അറിയിക്കണം. അപേക്ഷ നിരസിച്ചുള്ള അറിയിപ്പ് രജിസ്‌റ്റേര്‍ഡ് എഡി തപാലില്‍ ഉദ്യോഗാര്‍ത്ഥിക്ക് അയച്ചുകൊടുക്കണം. പ്രവേശന കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ സമയബന്ധിതമായി തീരുമാനമെടുക്കണം. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്ന കേസുകളില്‍ വരുന്ന കാലതാമസം പരോക്ഷമായി പ്രവേശന സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നതിന്റെ പ്രയോജനം ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുമെന്നും ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post