പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ELECTION 2015

    നവംബര്‍ 2, 5 തീയതികളില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിയില്‍ സഹായകരമാകുന്ന കാര്യങ്ങളാണ് ഇ കുറിപ്പിലുള്ളത്. പോളിങ്ങ് ഡ്യൂട്ടിക്ക് നിയഗിക്കപ്പെട്ടവര്‍ക്ക് ലഭ്യമായ ക്ലാസുകളിലെ വിവരങ്ങളുടെ അടിസ്ഥനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പോളിങ്ങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ടീം ഏതെന്ന് കണ്ടെത്താനുള്ള സൗകര്യം e-Drop-ലെ Know Your Group എന്ന ലിങ്കില്‍ നിന്നും കണ്ടെത്താം. പോളിങ്ങ് ബൂത്ത് ഏതെന്ന് തിരഞ്ഞെടുപ്പ് ദിവസം മാത്രമെ അറിയൂ. തിരഞ്ഞെടുപ്പിന് തലേദിവസം അവരവര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ച പഞ്ചായത്തിലെ കളക്ഷന്‍ സെന്ററില്‍ രാവിലെ പത്ത് മണിയോടെ എത്തി സ്വന്തം ടീമിനെ കണ്ടെത്തുക എന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍ പോളിങ്ങ് സാമഗ്രികള്‍ ഏറ്റു വാങ്ങണം. ലിസ്റ്റിലുള്ള എല്ലാ സാധനങ്ങളും(ലിസ്റ്റിന്റെ മാതൃക ഇവിടെ) ഉണ്ടെന്നുറപ്പ് വരുത്തുന്നതോടൊപ്പം തന്നെ വോട്ടിങ്ങ് മെഷീനിന്റെ Control Unit, Ballot Unit ഇവ നിങ്ങള്‍ക്കനുവദിച്ച ബൂത്തിലേത് തന്നെയല്ലെ എന്ന് പരിശോധിച്ച് സീരിയല്‍ നമ്പരും സീല്‍ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുക. തുടര്‍ന്ന് തങ്ങള്‍ക്കനുവദിച്ച വാഹനത്തില്‍ കയറി ബൂത്തിലെത്തുക.
        ബൂത്ത് സജ്ജീകരിക്കലാണ് അടുത്ത ഘട്ടം . പോളിങ്ങ് ബൂത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ പരസ്യങ്ങളുണ്ടെങ്കില്‍ അവ നിക്കം ചെയ്യണം. ബൂത്തുകളായി തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് മുറികളിലും സ്ഥാനാര്‍ഥികള്‍ക്കനുവദിച്ച ചിഹ്നങ്ങള്‍ ഉണ്ടെങ്കില്‍ അവയും മറക്കേണ്ടതാണ്. വെളിച്ചമുള്ള പ്രദേശത്ത് വോട്ടര്‍മാര്‍ക്ക് ബാലറ്റ് യൂണിറ്റിലെ സ്ഥാനാര്‍ഥികളെയും ചിഹ്നങ്ങളും തിരിച്ചറിയത്തക്ക രീതിയിലും സ്വകാര്യത ഉറപ്പാക്കിയുമാവണം വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് ക്രമീകരിക്കേണ്ടത്. പോളിങ്ങ് സ്റ്റേഷന് പുറത്ത് പോളിങ്ങ് പ്രദേശത്തിന്റെയും(Form No. 7) സ്ഥാനാര്‍ഥികളുടെയും (Form No 8) വിശദാംശങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പതിക്കണം. ആവശ്യമായ രേഖകള്‍ മുന്‍കൂട്ടി തയ്യാറാക്കി വെക്കാവുന്നതാണ്. തിരികെ നല്‍കേണ്ട രേഖകള്‍ അതതിനുള്ള കവറുകളിലാക്കി തയ്യാറാക്കി വെച്ചാല്‍ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാവുന്നതാണ്. (തിരികെ നല്‍കേണ്ട രേഖകളുടെ ചെക്ക്‌ലിസ്റ്റ് പാക്കറ്റ് ക്രമത്തില്‍ ഇവിടെ നിന്നും ലഭിക്കും).
    പോളിങ്ങ് ഏജന്റുമാര്‍ തലേന്ന് തന്നെ എത്താന്‍ സാധ്യതയുണ്ട്.അവരുടെ നിയമനഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ച് അവര്‍ക്ക് പാസ് നല്‍കാവുന്നതാണ്. ഒരു സ്ഥാനാര്‍ഥിയുടെ ഏജന്റിന് മൂന്ന് പാസുകള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ ഒരു സമയം ഒരാള്‍ക്കേ ബൂത്തില്‍ ഇരിക്കാന്‍ അനുവാദമുള്ളു. തലേന്ന് ഏജന്റുമാര്‍ എത്തിയാല്‍ അവര്‍ക്ക് പാസ് അനുവദിക്കുന്നതോടൊപ്പം അടുത്ത ദിവസം രാവിലെ മോക്ക് പോളിനായി ആറ് മണിക്ക് എത്താന്‍ നിര്‍ദ്ദേശവും നല്‍കുക.
         വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്കെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഇതിനായി നേരത്തെ തന്നെ വോട്ടിങ്ങ് മെഷീനുകള്‍ സജ്ജമാക്കണം. മുനിസിപ്പല്‍ /കോര്‍പ്പറേഷനുകളില്‍ ഒന്നും മറ്റിടങ്ങളില്‍ മൂന്നു വീതവും ബാലറ്റ് യൂണിറ്റുകളാണുണ്ടാവുക. ഇവ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരസ്പരം ബന്ധിപ്പിക്കുക.
പോളിങ്ങ് ദിവസം ചെയ്യേണ്ടവ
പോളിങ്ങ് ദിവസം സ്ഥാന്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.അതിനായി വോട്ടിങ്ങ് മെഷീന്‍ തയ്യാറാക്കുക. അഡ്രസ് ടോഗ് തയ്യാറാക്കുക. പേപ്പര്‍ സീലിന്റെ വെളുത്ത വശത്ത് പോളിങ്ങ് ഏജന്റുമാരുടെ ഒപ്പുകള്‍ വാങ്ങി അതിന് താഴെ പ്രിസൈഡിങ്ങ് ഓഫീസര്‍ ഒപ്പിടുക.. പേപ്പര്ഡസീലിന്റെ സീരിയല്‍ നമ്പര്‍ കുറിച്ചെടുത്തതിന് ശേഷം അത് ഉറപ്പിക്കുക.തുടര്‍ന്ന് മോക്ക് പോള്‍ നടത്തി അതില്‍ ഫലം പ്രദര്‍ശിപ്പിച്ച് ഉറപ്പാക്കുക. തുടര്‍ന്ന് റിസള്‍ട്ടുകള്‍ CLEAR ചെയ്യാന്‍ മറക്കരുത്. വോട്ടെടുപ്പിന് മുമ്പായി സത്യപ്രസ്ഥാവന വായിക്കുകയും അതില്‍ ഒപ്പ് വെക്കുകയും വേണം. (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ക്ക് പ്രത്യേകം പ്രത്യേകം വേണം). കൃത്യം ഏഴ് മണിക്ക് തന്നെ ഏതാനും സമ്മതിദായകരെ പ്രവേശിപ്പിച്ച് നടപടികള്‍ ആരംഭിക്കണം. കൃത്യമായ ഇടവേളകളില്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ ഡയറിയില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ നടത്തുകയും വേണം. ആവശ്യപ്പെടുന്ന ഇടവേളകളില്‍ വോട്ട് ചെയ്തവരുടെ എണ്ണം നല്‍കേണ്ടി വരും. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ഗേറ്റ് അടക്കുകയും വരിയിലുള്ള ആളുകള്‍ക്ക് സ്ലിപ്പുകള്‍ നല്‍കുകയും വേണം.
  വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം ലഭ്യമായ ബാലറ്റ് പേപ്പറുകളില്‍ ഓരോന്ന് വീതം ക്യാന്‍സല്‍ ചെയ്ത് പ്രിസൈഡിങ്ങ് ഓഫീസറുടെ ഒപ്പും സീലും സഹിതം സൂക്ഷിക്കണം. വോട്ടെടുപ്പ് അവസാനിച്ചതായി പ്രഖ്യാപിച്ച് അതിനുള്ള ഫോമില്‍ ഒപ്പ് വെക്കുക. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റിലെ Close ക്യാപ്പ് തുറന്ന് CLOSE ബട്ടണ്‍ അമര്‍ത്തുക. കണ്‍ട്രോള്‍  യൂണിറ്റിലെ REAR COMPARTMENT തുറന്ന് Power Switch, OFF പൊസിഷിലാക്കുക.തുടര്‍ന്ന് കേബിളുകള്‍ ഡിസ്‌കണക്ട് ചെയ്ത് കമ്പാര്‍ട്ട്മെന്റ് ക്ലോസ് ചെയ്തതിന് ശേഷം ബന്ധപ്പെട്ട Carrying Caseകളിലേക്ക് മാറ്റുക. Carrying Caseലെ ഇരുവശങ്ങളിലെയും ദ്വാരങ്ങളിലൂടെ ബൂത്തിന്റെ വിശദാംശങ്ങളടങ്ങിയ അഡ്രസ് ടാഗ് സീല്‍ ചെയ്ത് ഉറപ്പിക്കുക. പോളിങ്ങ് ഏജന്റുമാര്‍ക്കും ആവശ്യമെങ്കില്‍ സീല്‍ വെക്കുന്നതിന് അനുവദിക്കേണ്ടതാണ്.
 A Sealed Cover Containing The Vote Account Form 24A, A Cancelled Ballot Label(For each Grama,Block,District Panchayath ) should be pasted on the side of the Control Unit Carry Case with Cello Tape.
ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മറ്റ് രേഖകള്‍ സഹികം പോളിങ്ങ് സാമഗ്രികള്‍ കളക്ഷന്‍ സെന്ററില്‍ തിരികെ എത്തിക്കണം.
പോളിങ്ങ് ഏജന്റുമാര്‍ക്ക് താഴെപ്പറയുന്ന രേഖകളില്‍ അവരുടെ സീല്‍ പതിക്കാന്‍ അനുവദിക്കാവുന്നതാണ് 
  1. Cover Containing the Marked Copy of Voters List
  2. Cover Containing Tendered Ballot Papers& List of Tenderd Votes
  3. Cover containing Challenged Voters List in Form 21 
  4. Cover containing Voters Register Form 21A
  5. Sealed Voting Machine
  6. Any other packets asked by the Returning officer to submit in sealed Cover
Collection Center-ല്‍ തിരികെ നല്‍കേണ്ട 13 ITEMS
  1. Sealed Voting Machine
  2. Control Unit should include Cancelled Ballot Paper and Sealed Cover Containing Form24A(Pasted with Cello Tape)
  3. Cover Containing Acquittance Roll
  4. Cover Containing Paper Seal Account
  5. Cover Containing Declarations by Presiding Officer
  6. Cover Containing Presiding Officers Diary
  7. Packet I- Statutory Cover
  8. Packet II- Non-Statutory Cover
  9.  Packet III
  10. Voting Compartment Materials
  11. Waste Box
  12. Polythene Bag for Voting Materials
  13. Packet IV
പോളിങ്ങ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍
Presiding Officer: Team Leader who is in charge of the Booth
First Polling Officer:- Polling Officer in Charge of the Marked Copy of Electoral Roll. ഓരോ സമ്മതിദായകനെയും തിരിച്ചറിഞ്ഞ് അവരുടെ രേഖകള്‍ പരിശോധിച്ച് അവര്‍ വോട്ടറാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം. ഒന്നാം പോളിങ്ങ് ഓഫീസര്‍ക്കാണ്. (Voter ID Card, Passport, Driving Licence,PanCard, Adhar Card, SSLC Card(Photo ഉള്ളത്), Passbook of Any Nationalised Bank Issued Six Months Earlier(Photo പതിച്ചത്),പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയിരിക്കണം. പ്രവാസി വോട്ടര്‍മാര്‍ അവരുടെ പാസ്‌പോര്‍ട്ട് ആണ് ഹാജരാക്കേണ്ട രേഖ. വോട്ടറെ തിരിച്ചറിഞ്ഞാല്‍ അവരുടെ പേരും ക്രമനമ്പരും ഉചത്തില്‍ വിളിച്ച് പറയുകയും വോട്ടര്‍ പട്ടികയില്‍ ചുവന്ന മഷികൊണ്ട് താഴെ ഉടത് കോണില്‍ നിന്നും മുകളിലേക്ക് കുറുകെ വരക്കണം. സ്ത്രീ വോട്ടര്‍മാരാണെങ്കില്‍ അതോടൊപ്പം ക്രമനമ്പരിന് ചുറ്റും വൃത്തവും വരക്കണം. ഓരോ വോട്ടറും തിരിച്ചറിഞ്ഞതിന് ശേഷം താഴെത്തന്നിരിക്കുന്ന Voter Turnout മാതൃകയുടെ പ്രിന്റൗട്ടില്‍ Male/Female Voterമാരെ അടയാളപ്പെടുത്തുന്നത് നന്നായിരിക്കും
Second Polling Officer : Incharge of Voters Register and Indelible Ink. ഒന്നാം പോളിങ്ങ് ഓഫീസര്‍ തിരിച്ചറിഞ്ഞ ഓരോ സമ്മതിദായകനെയും വോട്ടര്‍രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി ഒപ്പോ വിരളടയാളമോ വെപ്പിക്കുകയും അവരുടെ ഇടത് ചൂണ്ട് വിരലില്‍ മഷിയടയാളം പതിപ്പിക്കുകയും വേണം.തുടര്‍ന്ന് വോട്ടറിന് സ്ലിപ്പ് നല്‍കുന്ന ചുമതലയും രണ്ടാം പോളിങ്ങ് ഓഫീസറിനാണ്.
Third Polling Officer: Incharge of Voting Machine.  ഓരോ വോട്ടറും വോട്ട് ചെയ്യുന്നതിന് മെഷീന്‍ സൗകര്യപ്പെടുത്തി നല്‍കേണ്ടത് മൂന്നാം ഓഫീസറുടെ ചുമതലയാണ്. തൊട്ട് മുമ്പ് വോട്ട് ചെയ്ത ആള്‍ മൂന്ന് വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വലിയൊരു ബീപ്പ് ശബ്ദം കേള്‍ക്കും. തുടര്‍ന്ന് അടുത്ത വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിന് യന്ത്രം തയ്യാറാക്കേണ്ടത് മൂന്നാം ഓഫീസറാണ്. അല്ലാത്ത പക്ഷം ആദ്യ ആള്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കുകയും വോട്ട് പൂര്‍ണ്ണമാകുന്നതിന് വോട്ട് ചെയ്യാത്ത മെഷീനില്‍ വോട്ട് ചെയ്യുന്നതിനോ End ബട്ടണ്‍ അമര്‍ത്തുന്നതിനോ പ്രിസൈഡിങ്ങ് ഓഫീസര്‍ ശ്രദ്ധിക്കണം. ഇക്കാര്യം പ്രിസൈ‍ഡിങ്ങ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് മൂന്നാം ഓഫീസറാണ്

 ഈ പോസ്റ്റിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  • Sample format of Voter Turn Out  for FIRST POLLING OFFICER  HERE
  • Handbook for Presiding Officers Here
  • Checklist for Presiding Officers including Packets tobe Returned  Here
VIDEOS 

E-Drop (Official Website for posting of Polling Officers) 
Polling Officials പോളിങ്ങ് സാമഗ്രികള്‍ ഏറ്റ് വാങ്ങുന്നതിനായി പത്ത് മണിക്കകം റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്ന ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം സര്‍ക്കുലര്‍ ഇവിടെ

  • Instructions on issueing POSTAL BALLOT Here
  • Instructions on Counting of Votes Here 
  • പ്രവാസി വോട്ട് നിര്‍ദ്ദേശങ്ങള്‍ ഇവിടെ
  • നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകരും പ്രവേശിക്കുമ്പോഴും പ്രിസൈഡിംഗ് ഓഫീസറുടേയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുളള പോളിംഗ് ഓഫീസറുടേയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള VOTER ID Card, Passport, Driving Licence, PAN CARD, AADHHAR CARD, ഫോട്ടോ പതിച്ചിട്ടുളള SSLC ബുക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസം മുമ്പ് വരെ നല്‍കിയിട്ടുളള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. 

 
VOTING COMPARTMENT എങ്ങനോയാണ് സെറ്റ് ചെയ്യേണ്ടത്...ചിത്രം നോക്കൂ..


ADDITIONAL REQUIREMENTS
1 to 660: to mark the Male/Female Voting Status
Hourly Status Proforma
പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 15 പൂരിപ്പിക്കാന്‍ വോട്ടര്‍ ലിസ്റ്റില്‍ നിങ്ങളുടെ സീരിയല്‍ നമ്പര്‍, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ അറിയുവാനായി ചുവടെയുള്ള സൗകര്യം ഉപയോഗിക്കുക.

TO SEARCH VOTER DETAILS  

TO SEE YOUR NAME IN VOTERS LIST
 

ജീവനക്കാര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി ഉണ്ടോ ഇല്ലയോ എന്നറിയുന്നതിനും ക്ലാസുകളുടെ വിശദാംശം അറിയുന്നതിനും E-Drop-ല്‍ സംവിധാനം
നിങ്ങളുടെ വിദ്യാലയത്തിന് അനുവദിച്ച Username-ന്റെ ആദ്യഭാഗം ആയിരിക്കും നിങ്ങളടെ വിദ്യാലയത്തിന്റെ ID. ( ഉദാഹരണത്തിന് വിദ്യാലയത്തിന് നല്‍കിയ User Name 090403635_a എന്നാണെങ്കില്‍ Insttution Id 090403635 എന്നതാണ്) ഇതോടൊപ്പം താഴെത്തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ഈ നമ്പരിന് ശേഷം - ഇട്ടതിന് ശേഷം നിങ്ങള്‍ നല്‍കിയ സീനിയോരിറ്റി നമ്പര്‍ നല്‍കിയതിന് ശേഷം (ഉദാഹരണത്തിന് 090403635-2) അതിന് ശേഷമുള്ള Image നല്‍കി Search ചെയ്താല്‍ നിങ്ങളുടെ പോസ്റ്റിങ്ങ് വിശദാംശം ലഭിക്കും. Link ചുവടെ
CLICK HERE To Know your Posting Details
CLICK HERE To Know your Rehersal ClassVenue & Date Details

HAND BOOKS RELATED TO ELECTIONS TO LOCAL BODIES 2015
  1. GUIDE LINES TO ELECTION OF CHAIR PERSON & MEMBERS OF STANDING COMMITTEE
  2. HAND BOOK FOR ERO
  3. HAND BOOK FOR RO
  4. HAND BOOK FOR MODEL CODE OF CONDUCT
  5. HAND BOOK FOR MODEL CODE OF  CONDUCT ENGLISH & FAQ
  6. HAND BOOK FOR PRESIDING OFFICER
  7. DUTIES OF PRESIDING OFFICER
  8. HAND BOOK FOR RESERVATION
  9. PAMPHLET FOR CANDIDATES, PARTIES & VOTERS
  10. GUIDELINES FOR CORPORATIONS & MUNCIPALITIES
  11. HAND BOOK FOR DISTRICT ELECTION OFFICER
  12. GUIDELINES FOR PANCHAYATS
  13. HAND BOOK FOR POLICE
  14. TRAINING ON ELECTION PROCEDURE SESSION 1
  15. TRAINING ON ELECTION PROCEDURE SESSION 2
  16. Qualifications and Disqualifications for membership of LSGI
  LIST OF RETURNING OFFICERS ഗ്രാമ പഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത്  :ജില്ലാ പഞ്ചായത്ത് :മുനിസിപ്പാലിറ്റി

 LIST OF RETURNING OFFICERS ഗ്രാമ പഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത്  :ജില്ലാ പഞ്ചായത്ത് :മുനിസിപ്പാലിറ്റി



Post a Comment