ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ?

സെപ്‌തംബര്‍ മാസം അവസാന ആഴ്‌ചയോടെ റോഷന്‍ കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. കാര്‍ഡ് ഉടമകളും കാര്‍ഡിലെ എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കേരളത്തിലെ 85% അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്‌തംബര്‍ 30 ന് ശേഷം റേഷന്‍ നല്‍കേണ്ട എന്നതാണ് കേന്ദ്രതീരുമാനം. നമ്മുടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ ആധാറുമായി സീഡ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സിവില്‍ സപ്ലൈസിന്റെ വെബ് സൈറ്റില്‍ അവസരമുണ്ട്. ഇതിനായി ഇവിടെ നിന്നും ലഭിക്കുന്ന ലിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലിങ്കില്‍ പ്രവേശിച്ച് മുകളിലുള്ള Ration Card Details എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജില്‍ പത്തക്ക റേഷന്‍ കാര്‍ഡ് നമ്പരും Captchaയും നല്‍കിയാല്‍ തുറന്ന് വരുന്ന പേജില്‍ കാര്‍ഡിലെ അംഗങ്ങളുടെ പേരിന് നേരെ Yes എന്നുണ്ടെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്‌തിട്ടുണ്ടെന്നാണ് അര്‍ഥം. 
         റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ (സിവില്‍ സപ്ലൈസ് സൈറ്റിലെ Citizen Login ലിങ്ക് മുഖേന) റേഷന്‍ കടയിലെത്തിയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ താലൂക്ക് സപ്ലൈ ഓഫിസിലെത്തിയോ ആധാര്‍ സീഡിങ്ങ് നടത്താവുന്നതാണ്

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ആധാര്‍ സീഡ് ചെയ്‌തിട്ടുണ്ടോ എന്നറിയുന്നത് എങ്ങനെ? ഹെല്‍പ്പ് ഫയല്‍ ഇവിടെ 
ആധാര്‍ സീഡ് ചെയ്യുന്നതെങ്ങനെ? ഇവിടെ ക്ലിക്ക് ചെയ്യൂ
 

Post a Comment

Previous Post Next Post