പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

പ്ലസ് വൺ പ്രവേശനം: സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം

     പ്ലസ് വൺ സീറ്റുകളിലേക്കുള്ള മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവിൽ 20% മാർജിനൽ ഉൾപ്പെടുത്തിയ വർധിത സീറ്റിൽ നിലവിൽ ഒന്നാം ഓപ്ഷനില്ലാതെ മെരിറ്റ് ക്വാട്ടിയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് കോമ്പിനേഷൻ മാറ്റത്തിനോ/സ്‌കൂൾ മാറ്റത്തിനോ /സ്‌കൂൾ മാറ്റത്തോടെയുള്ള കോമ്പിനേഷൻ മാറ്റത്തിനോ ജൂൺ ആറ് മുതൽ ഏഴിന് ഉച്ചയ്ക്ക് മുന്നു വരെ പ്രവേശനം നേടിയ സ്‌കൂളിൽ അപേക്ഷ സമർപ്പിക്കാം. വിശദ നിർദേശങ്ങളും ഒഴിവുകളും അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ ജൂൺ ആറിന് രാവിലെ പത്തിന് ലഭ്യമാകും.
    സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസി സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂൺ പത്തിന് അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 20% മാർജിനൽ സീറ്റ് വർധന ഉൾപ്പെടുത്തി സംവരണതത്ത്വം പാലിച്ചുകൊണ്ടു പ്രസിദ്ധീകരിക്കുന്ന പ്രസ്തുത വേക്കൻസിയിൽ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവർക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാം. നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും ഈ അവസരത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദ നിർദേശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.
    പൊതുവിദ്യാലങ്ങളിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തന്നെ പ്രവേശനം ലഭിക്കുന്നതിനുള്ള സീറ്റുകൾ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ലഭ്യമാണെന്ന് ഹയർസെക്കൻഡറി ഡയറക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post