ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

കൈറ്റ് വിക്‌ടേഴസ് ചാനൽ ഇനി 24 മണിക്കൂറും; വെബിലും മൊബൈലിലും ലഭിക്കും

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് ഇനി മുതൽ 24 മണിക്കൂറും സംപ്രേഷണം ചെയ്യും. പരിപാടികളുടെ ലൈവ് സ്ട്രീമിംഗ്, ഷെഡ്യൂൾ, പ്രധാന പരിപാടികൾ, മുൻ എപ്പിസോഡുകൾ തുടങ്ങിയവ കാണാൻ കഴിയുന്ന www.victers.kite.kerala.gov.in  എന്ന പുതിയ പോർട്ടലും, ഗൂഗിൾ പ്ലേ സ്റ്റോറിൽ  KITE VICTERS  ആപ്പും സജ്ജമായി. ഡി.ടി.എച്ച് ശൃംഖലയിൽ കൈറ്റ് വിക്‌ടേഴ്‌സ് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വൈസ് ചെയർമാൻ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി 'ഓർമയുണ്ടാകണം' എന്ന പേരിൽ തത്സമയ പരീക്ഷാ സഹായ പരിപാടി സംപ്രേഷണം തുടങ്ങി. എസ്.എസ്.എൽ.സി ക്കാർക്ക് വൈകിട്ട് ആറിനും പ്ലസ്ടുക്കാർക്ക് രാത്രി 7.30 നും ആണ് ലൈവായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷാ സഹായ പരിപാടി. സ്‌കൂളുകളിൽ നിന്നും 'ലിറ്റിൽ കൈറ്റ്‌സ്' അംഗങ്ങൾ തയ്യാറാക്കിയിട്ടുള്ള വാർത്തകളും വിശേഷങ്ങളും ഉൾപ്പെടുത്തി 'ലിറ്റിൽ ന്യൂസ്' എന്ന പുതിയ പരിപാടിയും സംപ്രേഷണം തുടങ്ങുന്നുണ്ട്.

Post a Comment

Previous Post Next Post