ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷ ജനുവരി 23ന്

              പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഹൈസ്‌കൂളുകളിൽ രൂപീകരിച്ചിട്ടുള്ള  ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്ക് 2019-21 വർഷത്തേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 23 നടക്കും. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാം ക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ഒരു സ്‌കൂളിലെ ക്ലബ്ബിൽ അംഗത്വം ലഭിക്കുക. മുൻ വർഷം അംഗീകാരം നേടിയ 1898 യൂണിറ്റുകളിലും ഈ വർഷം താൽക്കാലികമായി അംഗീകാരം നൽകിയിട്ടുള്ള 149 വിദ്യാലയങ്ങളിലേയും  അപേക്ഷിച്ചിട്ടുള്ള മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ 10.30 ന്്  അഭിരുചി പരീക്ഷ നടത്തും.  എട്ടാം തരം ഐടി പാഠപുസ്തകത്തേയും ഐ.ടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റേയും അടിസ്ഥാനത്തിലാണ് പരീക്ഷ.
             സ്‌കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐ.ടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടേയും ക്യാമ്പുകളുടേയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടേയും ഡോക്യുമെന്ററികളുടേയും നിർമ്മാണം, സ്‌കൂൾതല വെബ് ടി.വികൾ, മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബുകൾ സംഘടിപ്പിക്കുന്നത്. പരിശീലനങ്ങൾക്ക് പുറമെ മറ്റു വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായും നടത്തും. വിവിധ മേഖലകളിലെ വിദഗ്ദ്ധരെയും സാങ്കേതിക പ്രവർത്തകരേയും 'ലിറ്റിൽ കൈറ്റ്'സുമായി ബന്ധിപ്പിക്കുന്നുണ്ട്.സംസ്ഥാനത്തെ അംഗീകാരം നേടിയ 2047 യൂണിറ്റുകളുടെയും പട്ടിക കൈറ്റ് വെബ്‌സൈറ്റിൽ  (www.kite.kerala.gov.in)     പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post