തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

G -Reset

 
   ഉബുണ്ടു14.04-ല്‍ ചില അപ്ലികേഷനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍  ചിലപ്പോള്‍ അത് Reset ചെയ്യേണ്ടി വരാറുണ്ട്. ഇതിനായി ഒരു GUI പ്രോഗ്രാം.  അതായത് ചില സോഫ്റ്റ് വെയറുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അവയുടെ default settingട മാറ്റം വരാറുണ്ട്. പ്രത്യേകിച്ച് GIMP, GeoGebra, Inkscape, Desktop Setting മുതലായവ. തന്മൂലം അവയുടെ ചില option കൾ ലഭിക്കാതെ വരും. അത് തിരികെ ലഭിക്കാൻ /home ലെ reset - settings എന്ന ഫോൾഡറിലെ അതാത് icon ൽ click ചെയ്താണ് ഇവ പൂർവ്വസ്ഥിതിയിലേക്ക് reset ചെയ്യാറുള്ളത്. 
     എന്നാൽ ചിലപ്പോൾ ഈ ഫോൾഡർ തന്നെ deleted ആകും. അത്തരം സമയത്ത് root directory യിൽ നിന്ന് ആ ഫോൾഡർ തിരഞ്ഞു പിടിക്കേണ്ടതായി വരും. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനുള്ള ഒരു GUI application ആണ്. കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കി അയച്ചു തന്ന ഈ സോഫ്റ്റ്‌വെയര്‍ ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതട്ടെ. ബ്ലോഗിനായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി. ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ കമ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Application->SystemTools-> GResetter_Ubuntu എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്

Click Here to Download GResetter_Ubuntu

Post a Comment

Previous Post Next Post