കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

മൈനോരിറ്റി പ്രീമെട്രിക്ക് - സംശയങ്ങളും പരിഹാരങ്ങളും

സ്കോളർഷിപ്പുകൾ - ന്യുനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് - അപേക്ഷ സമർപ്പണം/സൂക്ഷ്മ പരിശോധന - നിർദേശങ്ങൾ - സര്‍ക്കുലര്‍ ഇവിടെ

ആര്‍ക്കൊക്കെ അപേക്ഷിക്കാം 
  • മുസ്ലീം, കൃസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ മതവിഭാഗങ്ങളില്‍ പെട്ടവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50% ല്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവരും ആകണം
അപേക്ഷ സ്കൂള്‍ തലത്തില്‍ ചെയ്യേണ്ടവ എന്തെല്ലാം?
  • രക്ഷകര്‍ത്താവിന്റെ ഒപ്പോട് കൂടിയ പൂരിപ്പിച്ച അപേക്ഷയും ഓണ്‍ലൈന്‍ പ്രിന്റൗട്ടിന്റെ പകര്‍പ്പും സ്കൂളില്‍ സൂക്ഷിക്കുകയും  അവ പ്രധാനാധ്യാപകന്‍ Institution Login മുഖേന വേരിഫൈ ചെയ്യുകയും വേണം
മൈനോരിറ്റി പ്രീ-മെട്രിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച കുട്ടികളെ എങ്ങനെ തിരിച്ചറിയാം
  • Institution Login വഴി പ്രവേശിച്ചാല്‍ Beneficiary List കിട്ടും
Institution Login വഴി സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ ഇടത് വശത്തെ Reports എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന മാതൃകയില്‍ ഒരു ബോക്സ് തുറന്ന് വരും
ഇതില്‍ Renewal Application List 2018-19 എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഈ വര്‍ഷം Renew ചെയ്യാന്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ Application ID പേര് , അച്ഛന്റെ പേര് തുടങ്ങി വിശദാംശങ്ങളടങ്ങിയ പട്ടിക ലഭിക്കും. ഈ പട്ടികയുടെ മുകള്‍ ഭാഗത്തുള്ള Excel , PDF എന്നീ ബട്ടണുകള്‍ അമര്‍ത്തി പട്ടികയെ പ്രസ്തുത ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അവസാന കോളത്തില്‍ Application Renewed or Not എന്നത് അവര്‍ Renew ചെയ്തോ ഇല്ലയോ എന്നതാണ് സൂചിപ്പിക്കുന്നത്
കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്കൂള്‍ മാറി വരുന്ന അവസരത്തില്‍ അപേക്ഷിക്കേണ്ടത് എങ്ങനെ
  • മുന്‍ വര്‍ഷം ലഭിച്ച അപേക്ഷിച്ച അവസരത്തില്‍ ലഭിച്ച User Id , Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത് പ്രവേശിക്കുക. ആ വര്‍ഷം നല്‍കിയ അപേക്ഷ Withdraw ചെയ്തതിന് ശേഷം Fresh ആയി അപേക്ഷിക്കണം
NTS , NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ
  • മുന്‍വര്‍ഷം NTS, NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് Minority Pre-metric ന് അപേക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തവണ അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസങ്ങളില്ല
Institution വിവരങ്ങള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നതിന് മാര്‍ഗങ്ങളുണ്ടോ?
  • National Scholarship Portal Home പേജില്‍ Search for Institute എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി (സംസ്ഥാനം, ജില്ല, സ്ഥാപനം) ഇവ തിരഞ്ഞെടുത്ത് Captcha നല്‍കി Get Institution List എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭിക്കും ഇതില്‍ നിന്നും സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും
Institution Password നഷ്ടപ്പെട്ടാല്‍ എങ്ങനെ കണ്ടെത്താം
  • നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിന്റെ Home Page ലെ Institute Login എന്ന പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ പേജില്‍ School / Institute Forgot Password? എന്നതില്‍ ക്ലിക്ക് ചെയ്യുക . ലഭിക്കുന്ന ജാലകത്തില്‍ School / Institute User ID നല്‍കി Submit ബട്ടണ്‍ നല്‍കിയാല്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് OTP ലഭിക്കും. ഇത് നല്‍കി പുതിയ പാസ്‌വേര്‍ഡ് ലഭ്യമാക്കാം 
Institution Profile അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ?
  • പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് School Certificate പി ഡി എഫ് / jpeg ഫോര്‍മാറ്റില്‍ തയ്യാറാക്കി അയക്കണം. ഒരു പേജില്‍ This institute is registered as Govt/ Aided as per KER എന്ന് ഉള്‍പ്പെടുത്തി HM ന്റെ പേര്, ഒപ്പ്  School Seal സഹിതം തയ്യാറാക്കി 200KBയില്‍ കുറവ്  ഉള്ള ഫയല്‍ ആക്കി അയക്കുക.
Profile Update ചെയ്യുന്നതിനായി Institution Login വഴി മുന്‍ വര്‍ഷത്തെ User Id പാസ്സ്‌വേര്‍ഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍  ലഭിക്കുന്ന ജാലകത്തിലെ Administration എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന താഴെക്കാണുന്ന ബോക്‌സിലെ Update Profile എന്നതില്‍ ക്ലിക്ക് ചെയ്യുക . 
ഇപ്പോള്‍ OTP രേഖപ്പെടുത്താനുള്ള ബോക്‌സ് ലഭിക്കും മുന്‍ വര്‍ഷത്തെ Profile ള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൊബൈലിലേക്കാവും ഈ OTP ലഭിക്കുക. 30മിനിട്ട് നേരത്തേക്കാവും ഇതിന് കാലാവധി ഉണ്ടാവൂ എന്നതിനാല്‍ അതിനുള്ളില്‍ അഞ്ച് അക്ക OTP ഈ ബോക്സില്‍ നല്‍കിയാല്‍ Profile Update ചെയ്യാനുള്ള ജാലകം ലഭിക്കും.ഇതില്‍ Registered Certificate എന്നതിന് നേരെയുള്ള Upload എന്ന ബട്ടണ്‍ ഉപയോഗിച്ച് മുകളില്‍ പറഞ്ഞിരിക്കുന്ന മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുത്തതിന് ശേഷം Contact Person Details എന്നതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക .(മൊബൈല്‍ നമ്പര്‍ മാറ്റുന്നു എങ്കില്‍ പുതിയ മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം Send OTP ബട്ടണ്‍ അമര്‍ത്തണം. OTP രേഖപ്പെടുത്തുന്നതിനുള്ള ബോക്‌സില്‍ പുതിയ നമ്പരിലേക്ക് വരുന്ന OTP ചേര്‍ക്കണം) തുടര്‍ന്ന് Final Submit ബട്ടണ്‍ അമര്‍ത്തുന്നതോടെ പ്രൊഫൈല്‍ Update ആയിട്ടുണ്ടാവും

സ്കൂള്‍ ഫീസ് , മുതലായവ എത്ര വീതം നല്‍കണം?‌
  • ഗവ / എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ Tuition Fees , Admission Fees ഇവ 0 ആയും Miscellaneous Expenses ആയി  1000- 2000 വരെയുള്ള തുക നല്‍കാവുന്നതാണ്

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് :- https://scholarships.gov.in/ 
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം : September 30
Circular Here
മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സ്കോളര്‍ഷിപ്പ് സെല്ലിലേക്ക് വിളിച്ചപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ ആണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വിളിക്കേണ്ട നമ്പര്‍ 0471-2328438, 0471-2580583

Post a Comment

Previous Post Next Post