തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ലിറ്റില്‍ കൈറ്റ് സ്കൂള്‍ തല ക്യാമ്പ്


ഒരു യൂണിറ്റിലെ രണ്ട് (2) കൈറ്റ് മാസ്റ്റർമാരും ഒരു RP യു ചേർന്നാണ് ക്യാമ്പ് നടത്തേണ്ടത്. ഓരോ യൂണിറ്റില്‍ നിന്നും സബ് ജില്ലാതലത്തിലേക്കുള്ള നാല് (4) കുട്ടികളുടെ സെലക്ഷൻ കൈറ്റ് മാസ്റ്ററും RPയും ചേർന്ന് സുതാര്യമായി ചെയ്യേണ്ടതാണ്. തെരഞ്ഞെടുത്ത കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍, പേര് എന്നിവ അന്നു തന്നെ drcpkd@gmail.com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഒരു കുട്ടിക്ക് പരമാവധി 60 രൂപ പ്രകാരം ഉച്ചഭക്ഷണത്തിന് യൂണിറ്റ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാവുന്നതണ്. ഇതിനാവശ്യമായ തുക യൂണിറ്റിലേക്ക് അനുവദിക്കുന്നതാണ്. ബില്ലുകളും വൗച്ചറുകളും യൂണിറ്റില്‍ സൂക്ഷിക്കേണ്ടതാണ്. RPക്ക് മാത്രമെ ഓണറേറിയം നല്‍കേണ്ടതുള്ളൂ. കൈറ്റ് മാസ്റ്റര്‍ / മിസ്ട്രസ് മാര്‍ക്ക് സര്‍ക്കുലര്‍ 1562 (24) ഖണ്ഡിക 9 പ്രകാരം ഓണറേറിയം നിര്‍ദ്ദേശാനുസരണം സ്കൂള്‍ യൂണിറ്റ് നല്‍കണം


ക്യാമ്പ് ഷെഡ്യൂള്‍

Post a Comment

Previous Post Next Post