FLASH NEWS

പാലക്കാട് റവന്യൂ ജില്ലയിലെ എല്ലാ സംബ്‌ജില്ലകളിലും ഗണിതശാസ്‌ത്രക്വിസ് സബ്‌ജില്ലാ തലമല്‍സരം HS & HSS വിഭാഗത്തിന് മാത്രം സെപ്‌തംബര്‍ 27 വ്യാഴാഴ്‌ച നടക്കും. ഹൈസ്‌കൂള്‍ വിഭാഗം രാവിലെ 10നും HSS വിഭാഗം 11നും. പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 29 വരെ ദീര്‍ഘിപ്പിച്ചു. High School പ്രധാനാധ്യാപകരുടെ Promotion/Transfer ഉത്തരവ് പ്രസിദ്ധീകരിച്ചു. പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. Medisep വിവരശേഖരണത്തിനുള്ള സമയപരിധി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. OBC Pre-Metric Scholarship-ന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ ചുവടെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജീവനക്കാരുടെ ഒരുമാസശമ്പളം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. പാലക്കാട് റവന്യൂജില്ലയിലെ എല്ലാ സബ്‌ജില്ലകളിലെയും സെപ്‌തംബര്‍ 14ന് നടത്താനിരുന്ന ഗണിത ക്വിസ് മാറ്റി വെച്ചു. പുതിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പിന്നീട് നടത്തുമെന്ന് ഗണിതക്ലബ് ജില്ലാ സെക്രട്ടറി. പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭിക്കുന്നതിനായി സ്കൂളുകളില്‍ സെപ്തംബര്‍ 14 വരെ സ്വീകരിക്കാവുന്നതാണെന്ന് പരീക്ഷാസെക്രട്ടറി. ലഭ്യമായ അപേക്ഷകള്‍ 15ന് ഉപഡയറക്ടറാഫീസില്‍ ഏല്‍പ്പിക്കണം. സ്ര‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. കുട്ടികളുടെ പ്രളയദുരിതാശ്വാസ ഫണ്ട് പിരിവ് 12 വരെ ദീര്‍ഘിപ്പിച്ചു.പ്രളയബാധിത സ്കൂളുകളുടെയും സംഭാവനയുടെയും കണക്ക് സമ്പൂര്‍ണ്ണ പോര്‍ട്ടലിലൂടെ ആവും നടത്തുക. Probation പൂര്‍ത്തീകരണത്തിനായി ICT പരിശീലനം ആവശ്യമുള്ള പാലക്കാട് ജില്ലയിലെ അധ്യാപകര്‍ ചുവടെ ലിങ്കില്‍ സെപ്തംബര്‍ 12നകം രജിസ്റ്റര്‍ ചെയ്യണമെന്ന് KITE. പ്രമോഷന് പരിഗണിക്കുന്നതിലേക്കായി 1997-2000 HSA സീനിയോരിറ്റി ലിസ്റ്റിലെ(ലിസ്റ്റ് ഡൗണ്‍ലോഡ്‌സില്‍) 2000 റാങ്ക് വരെയുള്ളവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരില്‍ നിന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ആവശയപ്പെട്ടുള്ള സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. വെള്ളപ്പൊക്കം മൂലം മാറ്റിവെച്ച PSC ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ സെപ്‌തംബര്‍ 17,19,22 തീയതികളില്‍. പാലക്കാട് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച ദിവസങ്ങള്‍ക്ക് പകരമായി സെപ്തംബര്‍ 15, ഒക്ടോബര്‍ 27, നവംബര്‍ 17, ഡിസംബര്‍ 1, 2019 ജനുവരി 19 എന്നീ ദിവസങ്ങള്‍ അവധി ദിവസങ്ങളിലെ ടൈംടേബിള്‍ പ്രകാരം പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനം. പ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ നികുതിദായകര്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. Medisep Health Insurance പുതിയ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍ . Minority Premetric Scholarship അപേക്ഷിക്കേണ്ട അവസാനതീയതി 30/09/2018.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. Anticipatory Income Tax Calculator 2018-19ചുവടെ.


MID DAY MEAL
NTSE/NMMS Application
HM/ SITC /JSITC Directory Updation Form(Palakkad only )
OBC Pre-Metric Scholarship
ICT Training For Probation Declaration(Palakkad Dist Only)
ICT Equipments Complaint Registration
MINORITY PRE-METRIC SCHOLARSHIP
CHIEF MINISTERS DISTRESS RELIEF FUND
Medisep-Health Insurance Scheme
SSLC 2018-19 Requirement of CV Cover&Answer Sheets
Mid Day Meal Scheme 2018
TimeTable Generator Helpfile
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2018-19 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


2018-19 അധ്യയന വര്‍ഷത്തെ തസ്തിക പുനര്‍ നിര്‍ണയ ഉത്തരവ് പ്രകാരം മാതൃവിദ്യാലയത്തിലേക്ക് തിരികെ നിയമിച്ച അനധ്യാപകജീവനക്കാരുടെ പട്ടിക ഇവിടെ.
പാലക്കാട് ജില്ലയിലെ ഗവ സ്കൂള്‍ അധ്യാപകരുടെ (Language & Specialist Teachers) സ്ഥലം മാറ്റ താല്‍ക്കാലിക ഉത്തരവ് പ്രസിദ്ധീകരിച്ചു. നിയമനം റദ്ദ് ചെയ്യുന്നതിനോ ആക്ഷേപമോ പരാതികളോ ഉള്ളവരും 19 നകം DDEയില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം. ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
പാലക്കാട് ജില്ലയിലെ ഗവ സ്കൂള്‍ അധ്യാപകരുടെ ജനറല്‍ ട്രാന്‍സ്‌ഫര്‍ Provisional Order പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ പരാതികശോ ഉള്ളവര്‍ ഏഴാം തീയതി അ‍ഞ്ച് മണിക്കം സമര്‍പ്പിക്കണമെന്ന് DDE
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ക്ലാസ് IV ജീവനക്കാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി സര്‍വീസ് കാര്‍ഡുകള്‍ സെപ്തംബര്‍ അഞ്ചിനകം സമര്‍പ്പിക്കണമെന്ന് DDE. വിശദാംശങ്ങള്‍ ഇവിടെ.
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
മൈനോരിറ്റി പ്രീ-മെട്രിക്ക് പാസ്‌വേര്‍ഡുകള്‍ റീസെറ്റ് ചെയ്യേണ്ട വിദ്യാലയങ്ങള്‍ സ്കൂളിന്റെ പേര്, പ്രധാനാധ്യാപകന്‍നെ പേര് , മൊബൈല്‍ നമ്പര്‍, UDISE കോഡ് ഇവ സഹിതം 25ന് മുമ്പ് DEOയില്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിപ്പ്
ന്യൂനപക്ഷ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ Fees Detailsല്‍ Others എന്ന ഭാഗത്ത് LP/UP വിഭാഗത്തിന് 3000 രൂപയും HSന് 5000 രൂപയും എന്‍ട്രി ചെയ്യാവുന്നതാണെന്ന് DEO
വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഉള്ള Unidentified Funds & Interest മെയില്‍ നിര്‍ദ്ദേശപ്രകാരം ചെല്ലാന്‍ കെട്ടി വിവരം അറിയിക്കണമെന്ന് DEO
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എല്ലാ പ്രധാനാധ്യാപകരും സ്റ്റുഡന്റ്സ് സേവിങ്ങ്സ് സ്കൂം എന്ന പേരില്‍ ട്രഷറിയില്‍ അക്കൗണ്ട് ആരംഭിക്കണമെന്ന് DEO. വിശദാംശങ്ങള്‍ മെയിലില്‍

DEO OTTAPALAM
WEBSITE :Here
2015-16 അധ്യയനവര്‍ഷം CWSN കുട്ടികള്‍ക്ക് അനുവദിച്ച തുക കൈപ്പറ്റാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍. പ്രധാനാധ്യാപകര്‍ പേരും അക്കൗണ്ട് നമ്പരും സഹിതം ബാങ്കുമായി ബന്ധപ്പെട്ട് തുക ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് DEO
പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് ഡ്യൂപ്ലിക്കേറ്റിനുള്ള അപേക്ഷകള്‍ 29 വരെ സ്കൂളുകളില്‍ സ്വീകരിച്ച് ഒക്ടോബര്‍ 1 ന് വിദ്യാഭ്യാസ ഉപഡയറക്ടറാഫീസില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം
പാലക്കാട് ജില്ലയിലെ AEO/DEO പരിധിയിലുള്ള എയ്‌ഡഡ് വിദ്യാലയങ്ങളിലെ പേ ഫിക്‌സേഷന്‍ പരിശോധന സമയക്രമം സ്കൂള്‍ മെയിലില്‍. പ്രധാനാധ്യാപകര്‍ ജീവനക്കാരുടെ സര്‍വീസ് ബുക്കുകള്‍ തയ്യാറാക്കി വെക്കണമെന്ന് DEO
വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഉള്ള Unidentified Funds & Interest മെയില്‍ നിര്‍ദ്ദേശപ്രകാരം ചെല്ലാന്‍ കെട്ടി വിവരം അറിയിക്കണമെന്ന് DEO.Head of Account School മെയിലില്‍
ഈ വര്‍ഷത്തെ Muslim/Nadar/Anglo Indian/USSഎന്നിവയുടെ വിശദാംശങ്ങള്‍ നല്‍കുന്നതിനുള്ള ഫോമിന്റെ മാതൃക മെയിലില്‍
2018-19 അധ്യയനവര്‍ഷം വിദ്യാലയങ്ങളില്‍ JRC യൂണിറ്റ് ആരംഭിച്ചിട്ടില്ലാത്തതും താല്‍പര്യമുള്ളതുമായ വിദ്യാലയങ്ങള്‍ വേണ്ടനടപടികള്‍ സ്വീകരിക്കണമെന്നും ഒരു അധ്യാപകനെ ഇതിനായി ചുമതലപ്പെടുത്തണമെന്നും നിര്‍ദ്ദേശം
പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുടെ അപേക്ഷകള്‍ ഇനിയും ലഭിക്കുന്ന പക്ഷം ഉചിതമാര്‍ഗേണ DEOയില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

പാലക്കാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിജയോല്‍സവം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടേത് 23ന് ഉച്ചക്ക് രണ്ട് മണിക്ക് നെല്ലിപ്പുഴ DHSല്‍

Sunday, May 06, 2018

മലയാളം ടൈപ്പിങ്ങ് -Tips

സമഗ്ര പോലുള്ളവ കൈകാര്യം ചെയ്യുമ്പോളും കത്തുകളോ നോട്ടീസോ തയ്യാറാക്കുന്നതിനും അധ്യാപകര്‍ക്ക് മലയാളം ടൈപ്പിങ്ങ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണല്ലോ. എന്നാല്‍ മലയാളം ടൈപ്പിങ്ങ് അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നവയെ  മലയാളം,തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷകളില്‍ Translate ചെയ്ത് ഉപയോഗിക്കാന്‍ പറ്റിയ ഒരു മാര്‍ഗം ആണ് ചുവടെ നല്‍കുന്നത്. 
Language Transliteration -Add-ons for Firefox

https://addons.mozilla.org/en-US/firefox/addon/language-transliteration/ എന്ന ലിങ്ക് Copy ചെയ്ത് മോസില്ലയുടെ അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യുക. താഴെക്കാണുന്ന ജാലകം ലഭിക്കും. 


ഇതില്‍ Add to Firefox എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന താഴെക്കാണുന്ന ജാലകത്തില്‍ Add എന്ന ബട്ടണ്‍ അമര്‍ത്തുക

തുടര്‍ന്ന് മോസില്ലയില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഓരോ തവണയും മോസില്ല തുറക്കുമ്പോള്‍ അഡ്രസ് ബാറിന് വലത് വശത്തായി Language Transliteration Icon കാണാവുന്നതാണ്.
ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ഏത് ഭാഷയിലേക്കാണോ മാറ്റേണ്ടത് ആ ഭാഷ തിരഞ്ഞെടുക്കുക. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇംഗ്ലീഷില്‍ വാക്ക് ടൈപ്പ് ചെയ്‌ത് Space നല്‍കിയാല്‍ ആ വാക്ക് പ്രസ്തുത ഭാഷയിലേക്ക് മാറുന്നതാണ്.

 തുടര്‍ന്ന് ഇവിടെ നിന്നും കോപ്പി എടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്

( മറ്റൊരു രീതിയില്‍ Mozilla യിലെ Add-ons എന്നതില്‍ Language Transliteration എന്ന് Search ചെയ്യുക. തുറന്ന് വരുന്ന Add-ons ലിസ്റ്റില്‍ നിന്നും ഇതിനെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതുമാണ്. )

Open Officeല്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഇതേ പോലെ മറ്റൊരു മാര്‍ഗം ഉപയോഗിക്കാവുന്നതാണ്. 
https://extensions.openoffice.org/en/project/gxliterate-google-transliteration-service-based-transliterator-openofficeorg-indic-languages  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന GXLiterate ജാലകത്തില്‍ നിന്നും Download extension എന്നത് വഴി ഡൗണ്‍ലോഡ് ചെയ്യുക

തുടര്‍ന്ന്  താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക
  1. OpenOffice.org Writer തുറക്കുക
  2. Tools --> Extension Manager തുറക്കുക
  3. തുറന്ന് വരുന്ന ജാലകത്തിനു ചുവടെയുള്ള Add ബട്ടണ്‍ അമര്‍ത്തുക
    നേരത്തെ ഡൗണ്‍ലോഡ് ചെയ്ത gxliterate.oxt എന്ന ഫയല്‍ സെലക്ട് ചെയ്യുക
  4. ഇത് ഓപ്പണ്‍ ഓഫീസില്‍ Add ചെയ്‌ത് കഴിഞ്ഞാല്‍ Openoffice Writer Close ചെയ്യുക
  5. തുടര്‍ന്ന് Writer വീണ്ടും തുറക്കുക 
  6. Writer ജാലകത്തില്‍ മുകളില്‍ Show GXLiterate Settings എന്നതില്‍ ക്ലിക്ക് ചെയ്‌ത് Writer ജാലകത്തില്‍ ക്ലിക്ക് ചെയ്യുമ്പോല്‍ താഴെക്കാണുന്ന രീതിയില്‍ ജാലകം ലഭിക്കും 


ഇതില്‍ ഭാഷ തിരഞ്ഞെടുത്ത് തൊട്ട് താഴെയുള്ള Transiliteration Enabled എന്നതിന് നേരെയുള്ള ബോക്‌സില്‍ ടിക്ക് നല്‍കി Save and Close നല്‍കുക. തുടര്‍ന്ന് ജാലകത്തില്‍ വാക്കുകള്‍ ടൈപ്പ് ചെയ്ത് Space ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രസ്തുത വാക്ക് ആ ഭാഷയിലേക്ക് മാറിയിട്ടുണ്ടാവും . ഇംഗ്ലീഷില്‍ ലഭിക്കുന്നതിന് ടിക്ക് മാര്‍ക്ക് ഒഴിവാക്കിയാല്‍ മതി. നെറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഈ മാര്‍ഗം ഉപയോഗിക്കാന്‍ സാധിക്കൂ

(ഈ ആശയം പങ്ക് വെച്ച പാലക്കാട് വണ്ണാമട BGHS ലെ ദിവാകരന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി)

6 comments:

LISSYJYOTHISH said...

മലയാളം ഭാഷ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ വളരെ എളുപ്പമുള്ള ടിപ്സ് പങ്കുവെച്ചതിനു പാലക്കാട് വണ്ണാമട BGHS ലെ ദിവാകരന്‍ മാസ്റ്റർക്ക്
ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
ലിസി . യു
കെ .എച്ചൂ .എസ്സ്
കണ്ണാടി
പാലക്കാട്


ANIL. S. R said...

ഞാൻ ഒരു വിഷയത്തിന്റെ എസ ആർ ജി ആയി ടീച്ചേഴ്സിന് ക്ലാസ് എടുക്കാൻ പോകുമ്പോഴും എന്നെ അലട്ടുന്ന വലിയ പ്രോബ്ലം ആയിരുന്നു മലയാളം ടൈപ്പിംഗ് ...പിന്നെ ചില ഓൺലൈൻ സൈറ്റുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത് .... ഇന്ന് ഈ ബ്ലോഗിൽ ദിവാകരൻ സാറിന്റെ ടിപ്സ് കണ്ടപ്പോൾ വെറുതെ ഒന്ന് പരീക്ഷിച്ചു നോക്കിയതാണ് ...എത്രയും ഞാൻ പ്രതീഷിച്ചില്ല എന്റെ പ്രശനം എവിടെ പരിഹരിച്ചു ..നന്ദി സാർ നന്ദി ...നാളെ ക്ലാസ് എടുക്കാൻ പോകുമ്പോൾ ഇത് മറ്റ് അധ്യാപകരോടും പാക്കുവെക്കും തീർച്ച ...

Anonymous said...

https://nandakumar.co.in/apps/parayumpole/

Rinu Manhakkatt said...

ഒരുപാട് അദ്ധ്യാപകർക്ക് സഹായകമായ ഒരു പുതിയ അറിവ് പകർന്ന് തന്ന ദിവാകരൻ മാഷിന് അഭിനന്ദങ്ങൾ...
Rinu
Thrithala Sub Dt
Palakkad Dt

ANIL. S. R said...

സാർ പരിചയപ്പെടുത്തിയ രണ്ടാമത്തെ രീതിയിൽ റൈറ്ററിൽ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുമ്പോൾ ....ഓപ്പൺ ഓഫീസ റീസെറ്റ് ചെയ്താൽ മലയാളം ടൈപ്പിംഗ് കിട്ടുന്നില്ല ....വീണ്ടും ഇൻസ്റ്റാൾ ചെയ്‌യേണ്ടതായി വരുന്നു ....ഇത് പരിഹരിക്കുമെന്ന് കരുതട്ടെ

shenitha p r said...

വളരെ നന്ദി സർ.sampoornaയിൽ നിന്നും കുട്ടികളുടെ details, custom report വഴി print എടുക്കുന്ന വിധം വിശദമാക്കാമോ ?

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!