തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

GamFgallery (updated)


ഇത്തവണത്തെ ICT പരിശീലനത്തിന്റെ ന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു. വളരെ സൗകര്യപ്രദമായ ഒരു സോഫ്റ്റ്‌വെയറാണ് fgallery. പക്ഷെ command line ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം) ഉള്‍പ്പെടുത്താന്‍ ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കുവാനുള്ള ഉപായത്തെക്കുറിച്ച് ആലോചിച്ച കുണ്ടൂര്‍ക്കുന്ന് TSNMHSSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  ഇതിന് ഒരു user friendly ആയ GUI തയ്യാറാക്കി നല്‍കിയത്. ഇത് പ്രവര്‍ത്തിപ്പിക്കേണ്ട രീതി അദ്ദേഹം തന്നെ വിശദീകരിച്ചത് ചുവടെ ചേര്‍ക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദിചുവടെയുള്ള ലിങ്കില്‍ നിന്നും fgamgallery_0.0-1_all.deb എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് right Click -> OpenwithGdebiPackageInstaller ഉപയോഗിച്ച് install ചെയ്യുക.(system ത്തില്‍ fgallery നേരത്തെ തന്നെ install ചെയ്തിട്ടുണ്ടായിരിക്കണം. Trg ന് ലഭിക്കുന്ന Updation file ഇന്‍സ്റ്റാള്‍ ചെയ്താല്‍ fgallery യും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും)GamFgallery തുറക്കുവാന്‍
Application - Graphics - fgamgallery
എന്ന ക്രമത്തില്‍ ക്ലിക്കുക.
Opening Window

​ഇതില്‍ Try IT ല്‍ ക്ലിക്കുക


​അപ്പോള്‍ തുറന്നുവരുന്ന ഈ ജാലകത്തിലെ"ചിത്രമുള്ള ഫോള്‍ഡര്‍ തുറക്കുക" എന്നത്ല്‍ ക്ലിക്ക് ചെയ്യുക.

​ഇപ്പോള്‍ ആ ഫോള്‍ഡറിലെ ചിത്രങ്ങളുടെ file names ഒരു നീലക്കള്ളിയില്‍ ദൃശ്യമാകും.
ഈ filename ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ചിത്രത്തിന്റെ തലക്കട്ട്/വിവരണം  എന്നിവ ചേര്‍ക്കുവാനുള്ള വെള്ളക്കള്ളി ലഭിക്കും.

​അതില്‍ ആവശ്യമായകാര്യം ടൈപ്പ് ചെയ്‌ത് (copy-paste ഉം ഉപയോഗിക്കാം), താഴെയുള്ള "തലക്കെട്ട്/വിവരണം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .ഇങ്ങിനെ ആവശ്യമായ ചിത്രങ്ങള്‍ക്കെല്ലാം ചെയ്യുക.തുടര്‍ന്ന്
​ജാലകത്തിന്റെ അടിയിലെ"ഗാലറി തയ്യാറാക്കാം" എന്ന ബട്ടണില്‍ അമര്‍ത്തുക
Terminal Process കഴിഞ്ഞ് HTML ഫയല്‍ തുറന്നുവരുന്നതുവരെ കാത്തിരിക്കുക
CLICK HERE to Download fgamgallery_0.0-1_all.deb
send suggestions....
PramodMoorthy
TSNMHS Kundurkunnu Palakkad
9496352140

3 Comments

Previous Post Next Post