പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഐ ടി പാദവാര്‍ഷിക പരീക്ഷാ ചോദ്യങ്ങള്‍ & Qimage Software

 ഇക്കഴിഞ്ഞ ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 19 വരെ നടന്ന ഐ ടി പാദവാര്‍ഷിക പരീക്ഷയുടെ തിയറി പ്രാക്ടിക്കല്‍ പരീക്ഷാ ചോദ്യങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് . ചോദ്യങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ Qimage Collector എന്ന സോഫ്റ്റ്‌വെയറിലൂടെ ഒരൊറ്റ ഫയലാക്കുന്ന രീതിയും ഇപ്രകാരം തയ്യാറാക്കിയ ചോദ്യശേഖരണവുമാണ് ഈ പോസ്റ്റില്‍.
Practical Questions CLASS X: Malayalam : English : Tamil : Kannada
Practical Questions CLASS IX: Malayalam : English : Tamil : Kannada
Practical Questions CLASS VIII: Malayalam : English : Tamil : Kanada
Click Here to download Class X Multiple Choice Question(Mal Medium)
Click Here to download Class X Multiple Choice Question(Mal Medium)
Click Here to download Class X Short Answer Question(Eng Medium)
Click Here to download Class X Multiple Choice Question(Eng Medium)
Click Here to download Class IX Multiple Choice Question
Click Here to download Class IX Short Answer Question

IT Practical exam ന്റെ ചോദ്യജാലകങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളില്‍ നിന്ന്  ചോദ്യശേഖരം Single Click ല്‍ തയ്യാറാക്കുവാനുള്ള സോഫ്റ്റ്‌വെയര്‍
Step 1 :-തന്നിരിക്കുന്ന .deb ഫയല്‍ install ചെയ്യുക
Step 2 :-Application-Education-Qmage_Collector2.0 എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
Step 3 :-തുറന്നുവരുന്നജാലകത്തിലെ close icon ല്‍ ക്ലിക്ക് ചെയ്ത് ജാലകം close ചെയ്യുക. ചിത്രങ്ങള്‍ സേവ് ചെയ്യാനായുള്ള ഫോള്‍‍ഡറുകള്‍ ഇതോടെ തയ്യാറാക്കപ്പെടുന്നു.
Step 4 :-ITEXAM പ്രവര്‍ത്തിപ്പിച്ച് ഏതെങ്കിലും റെജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ചോദ്യജാലകം തുറക്കുക.Multiple Choice ലെ 10 ചോദ്യങ്ങള്‍ ഓരോന്നായി പ്രദര്‍ശിപ്പിച്ച് PrintScreen എന്ന keyboard ലെ ബട്ടണ്‍ അമര്‍ത്തി screenshot എടുത്ത് /home /Pictures/source_imgs/mc എന്ന ഫോള്‍ഡറില്‍ ഇഷ്ടമുള്ള പേരില്‍ save ചെയ്യുക.

ഇതു പോലെ VeryShort ലെ 5 ചോദ്യങ്ങള്‍ ഓരോന്നായി പ്രദര്‍ശിപ്പിച്ച് PrintScreen എന്ന keyboard ലെ ബട്ടണ്‍ അമര്‍ത്തി screenshot എടുത്ത് /home /Pictures/source_imgs/short എന്ന ഫോള്‍ഡറില്‍ ഇഷ്ടമുള്ള പേരില്‍ save ചെയ്യുക.

ഇതു പോലെ practical ലെ 8 ചോദ്യങ്ങള്‍ ഓരോന്നായിപ്രദര്‍ശിപ്പിച്ച് PrintScreen എന്ന keyboard ലെ ബട്ടണ്‍ അമര്‍ത്തി screenshot എടുത്ത് /home /Pictures/source_imgs/practical എന്ന ഫോള്‍ഡറില്‍ ഇഷ്ടമുള്ള പേരില്‍ save ചെയ്യുക.

ഒരു രജിസ്റ്ററ്‍ നമ്പര്‍ ഉപയോഗിച്ച് 10+5+8 എണ്ണം ചോദ്യങ്ങളുടെ ചിത്രങ്ങള്‍ save ചെയ്യാം.

ഇങ്ങിനെ വ്യത്യസ്തമായ രജിസ്റ്ററ്‍ നമ്പറുകള്‍  ഉപയോഗിച്ച് ആവശ്യമായ അത്രയും ചിത്രങ്ങള്‍ save ചെയ്യുക

Step 5:

എനി, ചോദ്യശേഖരം തയ്യാറാക്കുവാന്‍ വീണ്ടും Application-Education-Qmage_Collector2.0 എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.


Start ല്‍ ക്ലിക്കുക.

തുടര്‍ന്ന് ലങിക്കുന്ന ജാലകത്തില്‍ 3 options കാണാമ.

​ആദ്യത്തേതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തെ നാം save ചെയ്ത practical ചോദ്യങ്ങളുടെ ശേഖരം തയ്യാറാക്കാം.

രണ്ടാമത്തേതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തെ നാം save ചെയ്ത Multiple ചോദ്യങ്ങളുടെ ശേഖരം തയ്യാറാക്കാം.

​മൂന്നാമത്തേതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തെ നാം save ചെയ്ത VeryShort ചോദ്യങ്ങളുടെ ശേഖരം തയ്യാറാക്കാം.

ക്ലിക്ക് ചെയത് അല്‍പ്പ നേരങ്ങള്‍ക്കുള്ളില്‍ എത്രചോദ്യങ്ങളാണ് ശേഖരത്തിലുള്ളത് എന്ന മെസ്സേജ് ലഭിക്കും..... തുടര്‍ന്ന് അത് ഒരു HTML പേജായി തുറന്നുവരും.....

ഇത് പ്രിന്റ് ചെയ്യാവുന്നതാണ്.

ഇതിനെ PDF ആക്കണമെങ്കില്‍File - Print_Print to File - PDF  എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
CLICK HERE to Download the Qimage Collector deb file

Post a Comment

Previous Post Next Post