ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SCORE SHEET

     പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലാണ് ചുവടെ . ഇവിടെ നല്‍കിയിരിക്കുന്ന സ്പ്രെഡ്ഷീറ്റുപയോഗിച്ച് 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ Classwise Scoresheetഉം Consolidated Score Sheetഉം തയ്യാറാക്കാവുന്നതാണ്. ഓരോ ക്ലാസിലെയും CE Score, TE Score ഇവ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുെ ഗ്രേഡുകള്‍ ഗ്രേഡ് കോളത്തില്‍ ലഭിക്കുന്നത് കൂടാതെ ആ ഷീറ്റിന് ചുവട്ടിലായി Grade Analysis കൂടി ലഭിക്കുന്നതാണ്. Sheet 1 എന്ന പേജില്‍ പ്രസ്തുത ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും Consolidated Score കൂടി ലഭിക്കുന്നതാണ്. ഓരോ ഡിവിഷനുകളെയും ഓരേോ ഷീറ്റുകളായി ( A മുതല്‍ R വരെ ഡിവിഷനുകളായി) തയ്യാറാക്കിയിട്ടുണ്ട് . ഈ ഷീറ്റിനെ Class IX, Class X എന്നീ പേരുകളില്‍ രണ്ട് ഫയലുകളായി സേവ് ചെയ്യുക. ഓരോ ഡിവിഷനുകളിലും അതത് ഡിവിഷനുകളിലെ കുട്ടികളുടെ പേരുകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക. തുടര്‍ന്ന് സ്കോറുകള്‍ ഉള്‍പ്പെടുത്തി Legal Paperല്‍ പ്രിന്റ് എടുത്താല്‍ പി ടി എ യോഗത്തില്‍ ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള Consolidated Printout ലഭിക്കും. 
            TE സ്‌കോറുകള്‍ മാത്രം നല്‍കി A4 ഷീറ്റില്‍ പ്രിന്റ് എടുക്കുന്നതിനുള്ള മറ്റൊരു ഫയലും നല്‍കിയിട്ടുണ്ട്
എട്ടാം ക്ലാസിലേക്കുള്ള ഫയല്‍ ഉടനെ ലഭ്യമാക്കുന്നതാണ്.
Click Here for CE+TE Score Sheet for 9&10(Use Legel Sheet for Printout)
Click Here for TE Only Score Sheet for 9&10(Use A4 Sheet for Printout)

3 Comments

Previous Post Next Post