FLASH NEWS

SSLC Valuation അപേക്ഷകള്‍ ഇപ്പോള്‍ ഓണ്‍ലൈനായ‌ി അപേക്ഷിക്കാവുന്നതാണ്. SSLC Candidature Cancellationന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുടെന്നും അവരെ Absent ആയി രേഖപ്പെടുത്തണമെന്നും പരീക്ഷാഭവന്‍. പാലക്കാട് ജില്ലയിലെ പൂര്‍ണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികള്‍ക്കുള്ള രണ്ടാം ഘട്ട ലാപ്‌ടോപ്പ് , പ്രൊജക്ടര്‍ സ്‌ക്രീന്‍ വിതരണം ഫെബ്രുവരി 21,22,23 തീയതികളില്‍ കൈറ്റിന്റെ(ഐ.ടി. സ്ക്കൂള്‍) പാലക്കാട് ജില്ലാ കേന്ദ്രത്തില്‍ നടക്കുന്നതാണ്.വിതരണസമയക്രമവും സ്കൂളുകളുടെ ലിസ്റ്റും സ്കൂള്‍ മെയിലില്‍. SSLC Chief Superintendent മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സിലും SSLC 2017-18 പേജിലും. വാര്‍ഷിക പരീക്ഷാ ടൈംടേബില്‍ ചുവടെ. SSLC IT പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ. സര്‍ക്കുലര്‍ SSLC 2017-18 പേജില്‍..
SSLC Scribe Form
SSLC Valuation
Instructions for GAIN PF
Annual Exam Time Table
NTS Exam 2017
SSLC iExaMS Link
BIMS
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

ദേശീയ ഹരിത സേന യുടെ 2017-18 വര്‍ഷത്തെ അധ്യാപക പരിശീലനവും എക്കോ ക്ലബുകള്‍ക്കുള്ള 5000 രൂപയുടെ ചെക്കുകളുടെ വിതരണവും ഏകദിന ശില്‍പ്പശാലയും 24ന് രാവിലെ പത്ത് മണി മുതല്‍ ചെര്‍പ്പുളശേരി GVHSSല്‍.
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
പാലക്കാട് വിദ്യാഭ്യസ ജില്ലയിലെ Govt/Aided/Unaided സ്കൂളുകളിലെ SSLC Chief & Deputy Chief Supdt മാരുടെ യോഗം 26ന് തിങ്കളാഴ്‌ച കാലത്ത് പത്തര മണിക്ക് BEMHSSല്‍
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ചീഫ് സൂപ്രണ്ടുമാരുടെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ സ്കൂള്‍ മെയിലില്‍
SSLC IT പരീക്ഷയില്‍ സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യാഖ്യാതാവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് സ്‌കൂള്‍ മെയിലില്‍
DEO OTTAPALAM
WEBSITE :Here
വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം തിങ്കൾ [ 26 / 2 / 2018 ] രാവിലെ 10 .30 മുതൽ ആരംഭിക്കും . സ്കൂൾ കോഡ് 20001 ടു 20028 കൂടി ഒരുമണി വരെയും സ്കൂൾ കോഡ് 20029 മുതൽ 20069 .വരെ യുള്ളവർക്ക് 2 മണി മുതൽ 4 .30 വരെയും വിതരണം ചെയ്യും . ദയവായി സമയക്രമം പാലിക്കുക
SSLC IT പരീക്ഷയില്‍ സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യാഖ്യാതാവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് സ്‌കൂള്‍ മെയിലില്‍
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഫെയര്‍ കോപ്പി ഇന8,9 ക്ലാസുകളിലെ കലാ-കായി-പ്രവര്‍ത്തി പിയും സമര്‍പ്പിക്കാത്തവര്‍ അടുത്താഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് DEO
രിചയ ചോദ്യപേപ്പറുകള്‍ സ്കൂള്‍ മെയിലില്‍
KASEPF Closure അപേക്ഷകള്‍ മാനുവ്‍ ആയി തയ്യാറാക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
DEO MANNARKKAD
WEBSITE:Here

പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം

Wednesday, July 05, 2017

SITC Help File


   ഇക്കഴിഞ്ഞ ദിവസം നടന്ന SITC മാര്‍ക്കുള്ള പരിശീലനത്തില്‍ അവതരിപ്പിച്ച വിവിധ വിഷയങ്ങള്‍ സംഗ്രഹിച്ച് ബ്ലോഗിന് വേണ്ടി തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് ജില്ലയിലെ മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ ജി പത്മകുമാര്‍ സാറാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രസന്റേ‍ഷന്‍ രൂപത്തിലും അതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകളും വിശദാംശങ്ങളുമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹൈടെക്ക് സ്കൂള്‍ പദ്ധതി, ഇ വേസ്റ്റ് മാനേജ്‌മെന്റ്, ICT പഠനം മാര്‍ഗരേഖ, OS Installation, സ്കൂള്‍ വിക്കി, സമഗ്ര പോര്‍ട്ടല്‍ എന്നിവയാണ് ഈ പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങള്‍.ഹൈടെക്ക് സ്കൂള്‍ പദ്ധതി
      സംസ്ഥാനത്തെ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സര്‍ക്കാര്‍ /എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളെ ഹൈടെക്ക് ആക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഐ ടി @സ്കൂളിന്റെ നേതൃത്വത്തില്‍ ഇതിനുള്ള പ്രാരംഭ പര്വര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പ്രാഥമിത സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോര്‍ഡ്. LCD Projector, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാനസൗര്യങ്ങള്‍ ഉരുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളും മറ്റ് വിശദാംശങ്ങളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍ നടത്തുന്ന രണ്ടാം ഘട്ട സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ (HS/HSS വിഭാഗങ്ങള്‍ ) ഓണ്‍ലൈനായി ജൂലൈ 13നകം പൂര്‍ത്തീകരിക്കേണ്ടതാണ്.
E-Waste Disposal
വിദ്യാലയങ്ങളില്‍ ICT പഠനം ആരംഭിച്ചത് മുതലുള്ള കാലഘട്ടങ്ങളില്‍ വാങ്ങിയതും കാലഹരണപ്പെട്ടതുമായ വിവിധ ഉപകരണങ്ങള്‍ ഈ-വേസ്റ്റ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട് സംസ്‌കരിക്കാനാവാത്ത രീതിയില്‍ പല വിദ്യാലയങ്ങളിലും സംഭരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ ഇതിന്റെ സംസ്കരണം ലക്ഷമാക്കി സര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. E- Waste വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഉപകരണങ്ങള്‍ ഏതെന്നും അവ ശേഖരിക്കുന്നതിന് ഐ ടി സ്കൂള്‍ ഒരുക്കുന്ന സംവിധാനങ്ങളും വിശദമാക്കുന്ന സര്‍ക്കുലറുകളും പ്രസന്റേഷനുമാണ് ചുവടെയുള്ള ലിങ്കുകളില്‍.


ICT പഠനം മാര്‍ഗരേഖ
      ICT പഠനത്തിന്റെ ഭാഗമായി SITC/HITCമാര്‍ അറിഞ്ഞിരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ വിവിധ പ്രവര്‍ത്തനങ്ങളും സ്കൂളുകളില്‍ സൂക്ഷിക്കേണ്ട രേഖകളെയും കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് ആണ് ചുവടെ നല്‍കിയിരിക്കുന്നത്. നിലവിലുള്ള എസ് ഐ ടി സിമാരും പുതിയ SITC/HITCമാര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു


  • Click Here for the Guidelines(Modified) on Implementation of ICT in Schools
  • Click Here for the Handbook Published in 2010
 OS Installation
      സംസ്ഥാനത്തെ IT ലാബുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന Ubuntu 14.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും ഇന്‍സ്റ്റലേഷന്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ചുവടെയുള്ള ലിങ്കുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
സമഗ്ര (SAMAGRA) 
       ICT അധിഷ്ടിത പഠനം ഫലപ്രദമായി വിദ്യാലയങ്ങളില്‍ നടത്തുമ്പോള്‍ ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനും അവ പങ്ക് വെക്കുന്നതിനുമായി ഐ ടി സ്കൂള്‍ തയ്യാറാക്കിയ സമഗ്ര എന്ന പേരിലുള്ള E-Resourse Management System. https://samagra.itschool.gov.in എന്ന സമഗ്രയുടെ അഡ്രസിലൂടെ ഈ പോര്‍ട്ടലില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും പഠനവിഭവങ്ങളും പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടയുള്ള പഠനസാമഗ്രികള്‍ ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ അധ്യാപകര്‍ക്ക് അവര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അവ എഡിറ്റ് ചെയ്യുന്നതിനും അവസരമൊരുക്കിയിരിക്കുന്നു. ഈ പോര്‍ട്ടല്‍ ഉപയോഗിക്കേണ്ട രീതി വിശദീകരിക്കുന്ന ഒരു User Guide ചുവടെ നല്‍കിയിരിക്കുന്നു.
  • Click Here for User Manual for Samagra E-Resourse Portal
  • Click Here to Enter Samagra E-Resourse Portal
School Wiki
    സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളെയു ഉള്‍പ്പെടുത്തി  IT@School തയ്യാറാക്കിയ സ്കൂള്‍ വിക്കി എന്ന സംവിധാനത്തിലൂടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സ്വന്തമായ ഒരു വെബ് പോര്‍ട്ടല്‍ എന്ന ആശയം ഫലപ്രദമായിരിക്കുന്നു. ഓരോ വിദ്യാലയവും അവരവരുടെ വിദ്യാലയവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും സമൂഹവുമായി പങ്ക് വെക്കുന്ന ഈ സ്കൂള്‍ വിക്കി സ്കൂളുകളിലെ ഐ ടി ക്ലബുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കാവുന്ന പ്രവര്‍ത്തനം കൂടിയാണ് .
 Click Here for Presentation on School Wiki
Click Here for School Wiki Hand Book
6 comments:

ഇഖ്ബാല്‍ മങ്കട/iqbal mankada said...

best post sir thank you padmakumar sir

ghspty said...

good work thank you sir ARUNDAS.R HSA GHS PATTANCHERY

ravi said...

highly informative and helpful to all teachers.thanks for the post

sathinathan.v said...

congratulation sir.................Thank You

ANIL said...

thankyou sir..... a good work

cc jafar said...

GOOD EFFORT SIR THANKS ALOT

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!