കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സ്‌കൂളുകളിലേക്ക് ഐസിടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഐസിടി ഹാര്‍ഡ്‌വെയര്‍, സര്‍ക്കാരിന്റെയും എം.പി/എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ഇത്തരം ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടായിരിക്കേണ്ട മിനിമം സ്‌പെസിഫിക്കേഷന്‍, ഈടാക്കാവുന്ന പരമാവധി തുക, വില്പനാനന്തര സേവന വ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയത്. 2016 നവംബറില്‍ ലാപ്‌ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ഡെസ്‌ക്ടോപ് എന്നീ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്ന് കെവിഎ യു.പി.എസ്, വൈറ്റ് ബോര്‍ഡ്, യു.എസ്.ബി സ്പീക്കര്‍, പ്രോജക്ടര്‍ മൗണ്ടിംഗ് കിറ്റ് എന്നിവ ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചത്. സ്‌കൂളുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നല്‍കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ചുരുങ്ങിയത് അഞ്ച് വര്‍ഷം വാറണ്ടി ഉറപ്പാക്കണമെന്നും ഈ ഇനങ്ങള്‍ക്ക് പ്രത്യേകം ഇന്‍സ്റ്റലേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി പ്രത്യേകം ചാര്‍ജ്ജുകള്‍ ഈടാക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 മാര്‍ഗനിര്‍ദ്ദേശങ്ങള്‍  ഇവിടെ ലഭിക്കും.

Post a Comment

Previous Post Next Post