തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Form 12BB സമര്‍പ്പിക്കണം

 ആദായനികുതി ഇളവ് തേടുന്ന ഉദ്യോഗസ്ഥര്‍ ഈ മാസത്തെ ശമ്പളബില്ലിനോടൊപ്പം ഇന്‍കം ടാക്സ് ആക്റ്റ് പ്രകാരമുള്ള ഫോം 12BB കൂടി ട്രഷറിയില്‍ സമര്‍പ്പിക്കണമെന്ന് ട്രഷറി ഡയറക്ടറുടെ നിര്‍ദ്ദേശം. HRA, HOUSING LOAN INTEREST, LTC, എന്നിവ കൂടാതെ 80C,80CCC, 80D, 80E തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ഇളവിന് അര്‍ഹരായവര്‍ Form 12BB കൂടി പൂരിപ്പിച്ച് സമര്‍പ്പിക്കണം. 
     ഈ വര്‍ഷത്തെ നാലാം പാദത്തിലെ Q4 Statement File ചെയ്യുമ്പോള്‍ ഫോം 12BBയിലെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി വേണം അപ്‌ലോഡ് ചെയ്യേണ്ടത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്

Click Here to Download Form 12BB

Post a Comment

Previous Post Next Post