ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Elisa- E Speaking Software




ESpeakഎന്ന സ്വതന്ത്ര 'Speech Synthesizer' സോഫ്റ്റ്‌വെയര്‍ ലൈബ്രറി ഫയലുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംസാരിക്കുന്ന നിഘണ്ടുവിനെ ഇവിടെ നമുക്കായി പരിചയപ്പെടുത്തുന്നത് നമുക്കെല്ലാം സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ്. http://espeak.sourceforge.net/ എന്ന സൈറ്റിലൂടെ ഇത് നമക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മറ്റൊരു സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ ആയ ഓളം ഓണ്‍ലൈന്‍ മലയാളം ഡിക്ഷ്‌ണറിയിലെ (plz visit : http://olam.in/open/enml/) രണ്ട് ലക്ഷത്തോളം ഇംഗ്ലീഷ് വാക്കുകളും അവയുടെ അര്‍ഥവും ഉച്ചാരണവും ഇതിലൂടെ നമുക്ക് വായിക്കാനും കേള്‍ക്കാനും കഴിയും. 
ഈ ജാലകത്തില്‍ 9 ടാബുകളുണ്ട്
  1. Alphabets:-എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളുടെയും ഉച്ചാരണം
  2. Numbers :-കള്ളിയില്‍ ടൈപ്പ് ചെയ്യുന്ന സംഖ്യ ശബ്ദമായി കേള്‍ക്കാം.മലയാളം , ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നീ നാല് ഭാഷകളില്‍
  3. Prepositions:-ഇംഗ്ലീഷിലെ പ്രധാനപ്പെട്ട Propositions ന്റെ ഉച്ചാരണവും ഉപയോഗവും
  4. Antonyms:-വിപരീത പദങ്ങളുടെ പദാവലി
  5. Three Forms:-വാക്കുകളുടെ ത്രിവിധ രൂപങ്ങള്‍
  6. Hear the Words:-50,000 ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം
  7. Read a Passage:-കള്ളിയില്‍ ടൈപ്പ് ചെയ്ത ഖണ്ഡികകള്‍ വായിക്കുന്നു. (കോപ്പി& പേസ്റ്റ് രീതിയും ഉപയോഗിക്കാം എന്നാല്‍ പി ഡി എഫ് ഫയലുകള്‍ സാധ്യമല്ല)
  8. Silent Letters:-നിശബ്ദോച്ചാരണമുള്ള വാക്കുകള്‍
  9. Tongue Twisters:-ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രസകരമായ ചില 'നാക്കുവഴക്കി' വാക്കുകള്‍
ജാലകത്തിലെ മെനുകള്‍
  1. File Menu : About, Exit എന്നീ രണ്ട് ഓപ്ഷനുകള്‍ ലഭിക്കുന്നു
  2. Voices Menu : Male, Female ശബ്ദങ്ങള്‍ കൂടാതെ STOP Voice ഓപ്ഷനും
  3. Pitch of Voice : ശബ്ദത്തിന്റെ സ്ഥായി ക്രമീകരിക്കാന്‍
  4. Speed of Speech : ഉച്ചാരണത്തിന്റെ വേഗത ക്രമീകരിക്കാന്‍
  5. Other Attributes: Espeakലെ മറ്റ് പ്രധാന ശബ്ദസവിശേഷതകള്‍
  6. Speaking OLAM Dictionary : ശ്രീ കൈലാസ് നാഥ് തയ്യാറാക്കിയ രണ്ട് ലക്ഷത്തിലധികം വാക്കുകളുള്ള സ്വതന്ത്ര ഇംഗ്ലീഷ്-മലയാളം നിഘണ്ടു
ഇന്‍സ്റ്റലേഷന്‍
  • Mysq_1-2_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക. റൈറ്റ് ക്ലിക്ക് ചെയ്ത് GdebiPackage Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക
  • elisa_0.0.3-1_all.deb ഡൗണ്‍ലോഡ് ചെയ്ത് Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക
  • Application -> Education -> Elisa എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കാം
  • ഏതെങ്കിലും ടാബ് ക്ലിക്കു് ചെയ്യുമ്പോള്‍ 'Query Failed. SQL Error or missing Database' എന്ന സന്ദേശം വന്നാല്‍ OK കൊടുത്ത് Alphabets എന്ന Tab ക്ലിക്ക് ചെയ്ത് വീണ്ടും തുടരുക.


Note : Espeak voice synthesizer ല്‍ Robotic Voice ആണ് ഉപയോഗിച്ചിരിക്കുന്നത്

Pramod Moorthy, TSNMHS Kundurkunnu, PALAKKAD 9496352140
 Click Here to Download Elisa_0.0.3-1
Click Here to Download  mysq_1-2_all.deb

Post a Comment

Previous Post Next Post