കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം: ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പണം നടത്തണം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും, മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സെക്രട്ടറിയറ്റ് ജീവനക്കാര്‍, 2016 ലെ പത്രികാ സമര്‍പ്പണം 2017 ജനുവരി 1 മുതല്‍ ജനുവരി 15 നകം ഓണ്‍ലൈന്‍ (www.Spark.gov.in/webspark) വഴി നടത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ 30.12.2016 ലെ 1048383/എസ്.എസ്.3/16/പൊ.ഭ.വ നമ്പര്‍ സര്‍ക്കുലറിലും വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറി (നോണ്‍ ഐ.എ.എസ്/അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.സി) വകുപ്പിലും (ഫോണ്‍: 0471-2518531,0471-2518223) പൊതുഭരണ, നിയമ, ധനകാര്യ സെക്രട്ടേറിയേറ്റിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.എസ്) വകുപ്പിലും (ഫോണ്‍: 0471-2518339,0471-2327559) ബന്ധപ്പെടണം).

Post a Comment

Previous Post Next Post