ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഗണിത ചോദ്യശേഖരം- ക്ലാസ് 10

ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചോദ്യശേഖരം.
പത്താം ക്ലാസ്സ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളിലെയും ചോദ്യങ്ങള്‍ ചിത്രരൂപത്തില്‍
സ്ലൈഡറുകളുപയോഗിച്ച് മാറി മാറി കാണാവുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍ നമുക്കായി തയ്യാറാക്കി അവതരിപ്പിക്കുന്നത് കുണ്ടൂര്‍കുന്നി സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് .ഏതാണ്ട് 450 ല്‍ അധികം ചോദ്യങ്ങളുടെ സമാഹാരമായ ഇവ മുഴുവനും ശേഖരിച്ചത് ഒരുക്കം, ദിശ, വിജയസോപാനം, തിളക്കം, നിറകതിര്‍,പാഠപുസ്തകം തുടങ്ങിയ പഠനസഹായികളില്‍ നിന്നും P.A.ജോണ്‍ സാര്‍, M.സതീശന്‍ സാര്‍ തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ LaTex ല്‍ അതീവ ഭംഗിയോടെ കൃത്യതയോടെ തയ്യാറാക്കിയ ഫയലുകളില്‍ നിന്നുമാണ് .ഗണിതാധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ പ്രവര്‍ത്തനം ഭംഗിയായി തയ്യാറാക്കി അവതരിപ്പിച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
ഉപയോഗിക്കല്‍ :
  • Question Bank.ggb എന്ന ഫയല്‍ തുറക്കുക.
  • അപ്പോള്‍ ദൃശ്യമാകുന്ന Chapter എന്ന വിലങ്ങനെയുള്ള Slider ചലിപ്പിച്ചാല്‍ ആവശ്യാനുസരണം അദ്ധ്യായങ്ങള്‍ തിരഞ്ഞെടുക്കാം.
  • Chapter Slider ന്റെ വില ‍> 1 ആകുമ്പോള്‍ ജാലകത്തിന്റെ ഇടതുവശത്ത് കുത്തനെയുള്ള ഒരു സ്ലൈഡര്‍ ദൃശ്യമാകും. ഇത് ചലിപ്പിച്ച് ചോദ്യങ്ങള്‍ കാണാവുന്നതാണ്.Close ചെയ്യുമ്പോള്‍ Don't Save എന്ന ഓപ്ഷന്‍ സ്വീകരിക്കുക.

ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 400 ലധികം ചിത്രങ്ങളുള്ളതിനാല്‍ ഫയല്‍ open ആവാന്‍ ചിലപ്പോള്‍ പതിവിലധികം സമയമെടുത്തേക്കാം..... ചോദ്യശേഖരം ഇവിടെ

Post a Comment

Previous Post Next Post