കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

GAIN PF -LATEST INSTRUCTIONS

GAIN PF മായി ബന്ധപ്പെട്ട ചില പുതിയ നിര്‍ദ്ദേശങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്. 
  • എല്ലാ എയ്‌ഡഡ് സ്കൂള്‍ ജീവനക്കാരും GAIN PF സൈറ്റില്‍ പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച അപേക്ഷാഫോമിലെ വിവരങ്ങള്‍ തന്നെയാണ് ഉള്ളതെന്ന് ഉറപ്പാക്കണം. അക്കൗണ്ട് നമ്പറില്‍ അപാകതയുണ്ടെങ്കില്‍ അപേക്ഷാഫോമിന്റെയും നോമിനേഷന്‍ ഫോമിന്റെയും പകര്‍പ്പ് സഹിതം പ്രധാനാധ്യാപകര്‍ മുഖേന ബന്ധപ്പെട്ട APFOക്ക്  അപേക്ഷ നല്‍കണം
  • പ്രമോഷന്‍ ലഭിച്ച അധ്യാപകര്‍ അവരുടെ തസ്ഥികയുടെ പേര് GAIN PF സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതും കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്കൂളുകളാണെങ്കില്‍ ട്രാന്‍സ്‌ഫര്‍ ലഭിച്ചവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്കൂളിന്റെ പേര് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്.ഇതിനായി വരിക്കാര്‍ GAIN PF സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ താഴെ ഭാഗത്തുള്ള Update Profile ബട്ടണ്‍ ക്ലിക്ക് ചെയ്ത് സ്പാര്‍ക്കില്‍ ഉള്ളത് പ്രകാരമുള്ള നിലവിലെ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതും Email ID, Mobile Number എന്നിവ ഉള്‍പ്പെടുത്തുകയും മറ്റ് വിവരങ്ങള്‍ പരിശോധിക്കുകയും വേണം
  • സംരക്ഷിതാധ്യാപകര്‍ ജോലി ചെയ്യുന്ന ഗവ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ GPF വരിക്കാരായതിനാലും കന്യാസ്ത്രീകളായ പ്രധാനാധ്യാപകര്‍ക്ക് PF ഇല്ലാത്തതിനാല്‍ അവരുടെ ID നിലവില്‍ GAIN PF ല്‍ ഇല്ല . ഇവരെ പി എഫ് സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി GAIN PF സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും പുതുതായി KASEPFല്‍ അഡ്‌മിഷന്‍ ലഭിച്ച ശേഷം പുതിയ വരിക്കാരായ അധ്യാപക/അനധ്യാപകരെ ഗെയിന്‍ പി എഫ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനുമായി പ്രത്യേക അപേക്ഷ തയ്യാറാക്കി അതത് അധ്യാപക/അനധ്യാപകരുടെ SPARK PERSONAL MEMORANDA ഷീറ്റിന്റെ ആദ്യപേജിന്റെ പകര്‍പ്പ് സഹിതം അതത് APFOമാര്‍ക്ക് നല്‍കണം. സംരക്ഷിതാധ്യാപകരുടെ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം അവരുടെ മാതൃവിദ്യാലയത്തിന്റെ വിശദാംശങ്ങളും നല്‍കേണ്ടതാണ്.
  • Aided School കളില്‍ നിന്നും Deputation വ്യവസ്ഥയിലോ പുനര്‍ നിയമനം വഴിയോ BRCകളിലോ മറ്റ് സ്ഥാപനങ്ങളിലോ ഇപ്പോള്‍ ജോലിചെയ്യുന്നവരുടെ വിശദാംശങ്ങള്‍ (പേര്, ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം , ട്രഷറി, ജില്ല, മറ്റ് വിവരങ്ങള്‍) അതത് APFOമാര്‍ക്ക് നല്‍കണം. PFലേക്ക് ചെല്ലാന്‍ വഴി തുക അടക്കുന്നവര്‍ ഓരോ വരിക്കാര്‍ക്കും പ്രത്യേകം ചെല്ലാന്‍ അടക്കേണ്ടതും ചെല്ലാനില്‍ അതത് വരിക്കാരുടെ കൃത്യമായ PF Account Number, PEN Number, അടവിന്റെ ഉദ്ദേശം , മറ്റ് വിശദാംശങ്ങള്‍ ഇവ ഉള്‍പ്പെടുത്തേണ്ടതുമാണ്. അതോടൊപ്പം 1.4.2016ന് ശേഷം ട്രഷറി ചെല്ലാന്‍ പ്രകാരം തുക അടച്ചിട്ടുള്ളവര്‍ അവരുടെ പെന്‍ നമ്പര്‍ അതത് APFOമാാരെ അറിയിക്കേണ്ടതാണ്. 
  • Combined Credit Card- Corporate Management Schoolല്‍ നിന്നും ട്രാന്‍സ്‌ഫര്‍ ആയി മറ്റ് സ്കൂളുകളിലേക്ക് മാറിയ അധ്യാപക അനധ്യാപകരുടെ പി എഫ് വിവരങ്ങള്‍ അപേക്ഷ ലഭിക്കാത്തതിനാല്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതിനാല്‍ പുതിയ സ്കൂളിലേക്ക് അക്കൗണ്ട് മാറ്റുന്നതിനായി ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ സ്കൂളിന്റെ പേര് , സര്‍വീസ് കാലയളവ്, ട്രഷറി , ജില്ല തുടങ്ങി എല്ലാ വിശദാംശങ്ങളും സഹിതം നിലവില്‍ ജോലി ചെയ്യുന്ന സ്കൂള്‍ പ്രധാനാധ്യാപകന്‍ മുഖാന്തരം അതത് APFOമാര്‍ക്ക് എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
Click Here for GAIN PF- DPI Letter to HM's  
Click Here for Important Instructions to HM's on GAIN PF
നോഡല്‍ ഓഫീസറായ ശ്രീ Vinoy Chandran സാര്‍ അയച്ച് തന്ന മേല്‍ നിര്‍ദ്ദേശങ്ങള്‍ ഇമേജ് രൂപത്തില്‍ ചുവടെ




Post a Comment

Previous Post Next Post