കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സംസ്ഥാന സ്കൂള്‍ ശാസ്‌ത്രോല്‍സവം പാലക്കാടിന് കിരീടം

സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ പാലക്കാടിന് ഓവറോള്‍ കിരീടം. 
     പ്രവര്‍ത്തി പരിചയ മേളയില്‍ പാലക്കാടിനാണ് ഓവറോള്‍ ചാംപ്യന്‍ഷിപ്പ്. 47582 പോയിന്റ് നേടിയാണ് പ്രവര്‍ത്തി പരിചയമേളയില്‍ പാലക്കാട് കിരീടമുറപ്പിച്ചത്. കാസര്‍കോടും മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 
    ശാസ്ത്രമേളയില്‍ 180 പോയിന്റോടെ കണ്ണൂര്‍ ഒന്നാം സ്ഥാനത്തും തൃശൂര്‍, മലപ്പുറം ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. 154 പോയിന്റോടെ പാലക്കാട് നാലാം സ്ഥാനത്താണ്. 
   ഗണിതശാസ്ത്രമേളയില്‍ 316 പോയിന്റോടെ കണ്ണൂര്‍ ഒന്നാം സ്ഥാനത്തും തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. 283 പോയിന്റ് നേടിയ പാലക്കാട് ആറാം സ്ഥാനത്താണ്.
      സാമൂഹ്യശാസ്ത്രമേളയില്‍ 181 പോയിന്റോടെ തൃശൂര്‍ ഒന്നാമതെത്തിയപ്പോള്‍ കണ്ണൂരും മലപ്പുറവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 146 പോയിന്റ് കിട്ടിയ പാലക്കാട് ആറാം സ്ഥാനത്താണ്.
             116 പോയിന്റ് നേടിയ മലപ്പുറമാണ് ഐ ടി മേളയില്‍ ഒന്നാം സ്ഥാനത്ത്. കോഴിക്കോട് , വയനാട് ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 64 പോയിന്റ് നേടിയ പാലക്കാട് പന്ത്രണ്ടാം സ്ഥാനത്താണ്
സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തിന്റെ ഫലങ്ങള്‍ ഇവിടെ
പാലക്കാട് ജില്ലയിലെ വിദ്യാര്‍ഥികളുടെ (പ്രവര്‍ത്തി പരിചയ മേള ഒഴികെ) ശാസ്ത്രോല്‍സവത്തിലെ പ്രകടനം ഇവിടെ

Post a Comment

Previous Post Next Post