തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

REFRESHER TRAINING - IT

പത്താം ക്ലാസ് പാഠപുസ്തകത്തിലെ Hard Spots കണ്ടെത്തുന്നതിനും അവക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമായി ഐ ടി @സ്കൂള്‍, എസ് ഐ ടി സി ഫോറത്തിന്റെ സഹകരണത്തോടെ പാലക്കാട് ജില്ലയിലെ ഐ ടി അധ്യാപകര്‍ക്കായി ഒരു റിഫ്രഷര്‍ ട്രയിനിങ്ങ് സംഘടിപ്പിക്കുന്നു. ഓരോ വിദ്യാലയത്തില്‍ നിന്നും താല്‍പര്യമുള്ള അധ്യാപകര്‍ക്ക് നവംബര്‍ 12 ശനിയാഴ്ച അതത് ജില്ലാ വിദ്യാഭ്യാസകളിലെ ഒരു കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. ചുവടെയുള്ള ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തിനനുസരിച്ച് പരിശീലനകേന്ദ്രങ്ങള്‍ നിശ്ചയിക്കേണ്ടതിനാല്‍ നവംബര്‍ രണ്ടാം തീയതിക്കകം പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post