DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഐ.ടി പരീക്ഷ - ചോദ്യ പാറ്റേണില്‍ മാറ്റം

ഈ വര്‍ഷത്തെ എട്ട്, ഒന്‍പത്, പത്ത്, ക്ലാസുകളിലേക്കുള്ള അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 26 വരെ നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മുതല്‍ ചോദ്യ പാറ്റേണില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ തിയറി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ടു വിഭാഗം മാത്രമായിരിക്കും. വിഭാഗം ഒന്നിലെ ചോദ്യങ്ങളുടെ എണ്ണം എട്ടില്‍ നിന്നും പത്തും, വിഭാഗം രണ്ടിലെ ചോദ്യങ്ങളുടെ എണ്ണം നാലില്‍ നിന്നും അഞ്ചും ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം ചോദ്യത്തിന്റെ ഓപ്ഷനുകള്‍ നാലില്‍ നിന്ന് അഞ്ച് ആക്കിയിട്ടുമുണ്ട്. പരീക്ഷയുടെ ആകെ സ്‌കോര്‍, പരീക്ഷാ സമയം, പ്രാക്ടിക്കല്‍ വിഭാഗം എന്നിവയില്‍ നിലവിലുള്ള മാതൃക തുടരും. പരീക്ഷാ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയുടെ മാതൃകാ ചോദ്യങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Post a Comment

Previous Post Next Post