ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഗണിതം പരിശീലനസഹായി


പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ സൂചകസംഖ്യകള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട ഒരു പരിശീലന പ്രവര്‍ത്തനമാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പാഠബാഗത്തില്‍ വിശദീകരിക്കുന്ന അക്ഷങ്ങളും അവയുടെ പ്രത്യേകതകളും തിരിച്ചറിയുന്നതിനും ഒരു തലത്തിലെ ഏതെങ്കിലും ബിന്ദുവിന്റെ സൂചകസംഖ്യ എഴുതുന്നതും ഈ പരിശീലനപ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ സ്വായത്തമാക്കും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം Right Click ചെയ്ത് Open with Gdebi Package Installer എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയറിനെ ഇന്‍സ്ററാള്‍ ചെയ്യുക. തുടര്‍ന്ന് Application -> Education -> Soochakasamkhyakal_10 എന്ന ക്രമത്തില്‍ ഈ പ്രവര്‍ത്തനം തുറക്കുക. തുറന്ന് വരുന്ന ജാലകത്തിലെ ചോദ്യം തിരഞ്ഞെടുക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്നവയില്‍ നിന്നും ഏതെങ്കിലും ഒരു ചോദ്യം തിരഞ്ഞെടുക്കാം.തുടര്‍ന്ന് വരുന്ന ചോദ്യത്തിന്റെ ജാലകത്തില്‍ ചോദ്യം (Qn Number) എന്നതില്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാം. View Question എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ചോദ്യം ദൃശ്യമാവും. ഓരോ സ്റ്റെപ്പിലും തുറന്ന് വരുന്ന ചോദ്യത്തില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ഉത്തരം തിരഞ്ഞെടുക്കാവുന്നതാണ്. ഈ അധ്യായത്തിന് ഏറെ പ്രയോജനപ്രദമായ ഈ പ്രവര്‍ത്തനം അയച്ച് തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the File

ഇടോടൊപ്പം തന്നെ ജിയോജിബ്രയുടെ സഹായത്തോടെ വൃത്തങ്ങളും തൊടുവരയുമായി ബന്ധപ്പെട്ട ഏതാനും ആശയങ്ങള്‍ തയ്യാറാക്കിയതും ഇവിടെ പ്രസിദ്ധീകരിക്കുന്നു. ചുവടെയുള്ള zip ഫയലിനെ extract ചെയ്ത് ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്
Click Here for Geogebra Files

Post a Comment

Previous Post Next Post