കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

MINORITY PRE METRIC SCHOLARSHIP CLARIFICATION

മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് അവസാനതീയതി നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു.
മൈനോരിറ്റി പ്രീമെട്രിക്ക് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട്  വിദ്യാലയങ്ങളുന്നയിച്ച വിവിധ സംശയങ്ങള്‍ക്ക് SITC Forumന് ലഭിച്ച മറുപടി.
  • Renewal അപേക്ഷ നടത്തിയ ചില വിദ്യാര്‍ഥികളുടെ അപേക്ഷ മറ്റ് വിദ്യാലയങ്ങളിലേക്കാണ് പോയിരിക്കുന്നത്. ഇവയുടെ വേരിഫിക്കേഷന്‍ ആര് നടത്തും.
ഈ അപേക്ഷകള്‍ ഏത് വിദ്യാലയയത്തിലേക്കാണോ പോയത് ആ വിദ്യാലയങ്ങള്‍ക്ക് അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
  • വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകളില്‍ ഫീസിനത്തില്‍ നല്‍കിയ തുക എഡിറ്റ് ചെയ്ത് അവയിലെ അഡ്‌മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ് ഇവ ഒഴിവാക്കുകയും(ഗവ/എയ്ഡഡ് വിദ്യാലയങ്ങളില്‍ ഫീസ് ഇല്ലാത്തതിനാല്‍) മൂന്നാമത്തെ ബോക്‌സില്‍ 1000 രൂപയുമാക്കി സമര്‍പ്പിക്കണം
അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ വേരിഫിക്കേഷന്‍ സമയത്ത് കണ്ടാല്‍ ആ അപേക്ഷകള്‍ Verify ചെയ്യാതെ Defect (Not Reject) ആക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികളുടെ User Id / Password ഉപയോഗിച്ച് വീണ്ടും സൈറ്റില്‍ പ്രവേശിച്ച് തിരുത്തലുകള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കണം. ഇങ്ങനെ വീണ്ടും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്കൂള്‍ തലത്തില്‍ വീണ്ടും Reverification ലിങ്കിലൂടെ വേരിഫൈ ചെയ്യേണ്ടതാണ്.
  • കുട്ടികള്‍ നല്‍കിയ അപേക്ഷകളുടെ പ്രിന്റൗട്ടുകള്‍ സ്കൂളില്‍ നല്‍കിയിട്ടുണ്ടെങ്കിലും വേരിഫിക്കേഷന്‍ ലിസ്റ്റില്‍ ഈ വിദ്യാര്‍ഥികളുടെ പേരോ മറ്റ് വിവരങ്ങളോ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ എന്ത് ചെയ്യണം.
വിശദാംശങ്ങള്‍ helpdesk@nsp.gov.in എന്ന മെയിലിലേക്കും ajithb@nic.in എന്ന മെയിലിലേക്കും മെയില്‍ നല്‍കണം. ഈ മെയിലില്‍ പ്രശ്നമെന്തെന്ന് വിശദമായി എഴുതിയിരിക്കണം. പ്രധാനാധ്യാപകന്റെ മൊബൈല്‍ നമ്പരും നല്‍കണം.



മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഫോറം സജീവമായി ഇടപെടുകയും ഇതിനെ തുടര്‍ന്ന് പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള അധികാരം DDE ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനായി വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നിന്നും ddepkd@gmail.com എന്ന വിലാസത്തിലേക്ക് UDISE Code, School Mail Id, പ്രധാനാധ്യാപകന്റെ മൊബൈല്‍ ഫോണ്‍നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി Request നല്‍കിയാല്‍ മതിയെന്ന് പാലക്കാട് DDE അറിയിച്ചിട്ടുണ്ട്. പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്ത് ലഭിച്ച വിദ്യാലയങ്ങള്‍ തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ എന്നാവശ്യപ്പെട്ട് ബ്ലോഗിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. 
  • സ്കൂള്‍ ലോഗിനില്‍ പ്രവേശിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന പേജില്‍ നിങ്ങളുടെ വിദ്യാലയത്തിലെ എത്ര വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ കാണാല്‍ കഴിയും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടത് ഭാഗത്തുള്ള Profile Edit എന്നതിന്‍ ക്ലിക്ക് ചെയ്ത് സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതിനായി Profile Edit എന്നതില്‍ ഒരു Registration Certificate അപ്‌ലോഡ് ചെയ്യാനാവശ്യപ്പെടുന്നുണ്ട്. താഴെക്കാണുന്ന മാതൃകയില്‍ ഒരു വെള്ളക്കടലാസില്‍ ടൈപ്പ് ചെയ്തോ എഴുതിയോ ചെയ്തതിന് ശേഷം സ്കൂള്‍ സീലും ഒപ്പും സഹിതം ഇതിനെ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്താല്‍ മതി. മാതൃക ചുവടെ. 
Registration Certificate
Name of School  :-

This institution is registered as per KER under Government of Kerala

Seal                                 Signature of Headmistress


ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി Profile Edit ചെയ്തതിന് ശേഷം Add & Update Details എന്നിവയില്‍ ഏതെങ്കിലും വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കില്‍ അവയും നല്‍കിയതിന് ശേഷം Dashbordല്‍ കുട്ടികളുടെ വിശദാംശങ്ങള്‍ കാണാവുന്നതാണ്. ഓരോ വിദ്യാര്‍ഥിയുടെയും അപേക്ഷയില്‍ ക്ലിക്ക് ചെയ്ത് സ്കൂളില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പ്രിന്റൗട്ടും അനുബന്ധരേഖകളും പരിശേധിച്ച് അവ Accept ചെയ്യുകയോ Reject ചെയ്യുകയോ ആണ് വിദ്യാലയങ്ങള്‍ ചെയ്യേണ്ടത്. സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന User Manual ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്താല്‍ കാര്യങ്ങള്‍ വ്യക്തമാകും.
 



7 Comments

Previous Post Next Post