ഓണപരീക്ഷ കഴിയുന്നതോടെ വിദ്യാലയങ്ങളില്‍ കലോല്‍സങ്ങള്‍ നടത്തുന്നതിന്റെ തിരക്കുകള്‍ ആരംഭിക്കുമല്ലോ. മുന്‍വര്‍ഷം സ്കൂള്‍ തല കലോല്‍സവം നടത്തുന്നതിന് ഒരു സോഫ്റ്റ്വെയര് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പല വിദ്യാലയങ്ങളും ഉപയോഗിച്ചിരിക്കുമല്ലോ. ഈ സോഫ്റ്റ്വെയര്, പരിഷ്കരിച്ച ഉബുണ്ടു വേര്‍ഷനില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കൂടുതല്‍ ലളിതമാക്കി അവതരിപ്പിച്ചിരിക്കുന്നു TSNMHSS കുണ്ടൂര്‍ക്കുന്നിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ഉബുണ്ടു 14.04ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്വെയര് താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Extract ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ഹെല്‍പ്പ് ഫയലായി നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഈ സോഫ്റ്റ്വെയറില് Import ചെയ്ത് കലോല്‍സവ രജിസ്ട്രേഷനും മറ്റ് റിപ്പോര്‍ട്ടുകളും തയ്യാറാക്കാന്‍ കഴിയും. സോഫ്റ്റ്വെയര് തയ്യാറാക്കി നല്കിയ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
Click Here to Download School Kalolsavam Software
Click Here for Software Help File