കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

PAY REVISION ARREAR CALCULATOR(Updated)


(Surrender Calculationനുമായി ബന്ധപ്പെട്ട ന്യൂനത പരിഹരിച്ച് പരിഷ്കരിച്ച സോഫ്റ്റ്‌വെയര്‍)
പത്താം ശമ്പള പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്കരിച്ച ശമ്പള കുടിശിക നാല് ഗഡുക്കളായി നല്‍കുമെന്നാണല്ലോ  പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കുലറും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 2017 ജൂണ്‍ , ഒക്ടോബര്‍  2018 ജൂണ്‍ , ഒക്ടോബര്‍ മാസങ്ങളിലുമായി ഈ തുക പലിശ സഹിതം നല്‍കുമെന്നാണ്  പറഞ്ഞിരിക്കുന്നത് . ഇതിന്റെ ഭാഗമായി ഓരോ ക്വാര്‍ട്ടറിലും ലഭിക്കേണ്ട തുക പലിശ സഹിതം കണക്കാക്കി(സറണ്ടര്‍ വാങ്ങിയതുള്‍പ്പെടെ) തയ്യാറാക്കി നല്‍കുന്നതിന് ധനകാര്യവകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ജൂണ്‍ 30നകം ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത് ഓരോ ജീവനക്കാരനും 2014 ജൂലൈ  മുതല്‍ 2016 ജനുവരി വരെയുള്ള 18 മാസങ്ങളിലെ അരിയറും പ്രസ്തുത കാലയളവില്‍ വാങ്ങിയ സറണ്ടറിന്റെയുമാണ് കുടിശിക ലഭിക്കുക. ഈ തുകയ്ക്ക് 8.75% നിരക്കില്‍ പലിശയും കണക്കാക്കി അതിനെ നാല് ക്വാര്‍ട്ടറിലും ലഭിക്കുന്ന തുക എത്രയെന്ന് കണക്കാക്കി നിശ്ചിത മാതൃകയില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSSലെ ക്ലര്‍ക്ക് ആയ ശ്രീ ഗോവിന്ദപ്രസാദ് ആണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സേവ് ചെയ്ത ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡബില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാവുന്നതാണ്. Username , Password അവയായി admin എന്ന് നല്‍കിയാല്‍ മതി. മറ്റ് പല സോഫ്റ്റ്‌വെയറുകളിലും നല്‍കിയതില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ 2014 ജൂലൈ മുതലുള്ള ഓരോ മാസത്തെയും പഴയതും പുതിയതുമായ ബേസിക്കുകള്‍ നല്‍കേണ്ടതില്ല. പേ റിവിഷന്‍ കണക്കാക്കുന്നതിന് നല്‍കിയ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. ആദ്യമായി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം Office Settings എന്ന മെനുവിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്ത് വിദ്യാലയത്തിന്റെ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക.തുടര്‍ന്ന് Employee Details എന്ന മെനുവിലൂടെ ഓരോ ജീവനക്കാരുടെയും 2014 ജൂലൈ മാസത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക. തുടര്‍ന്ന് Search Employee എന്ന ബോക്സില്‍ നിന്നും ജീവനക്കാരനെ സെലക്ട് ചെയ്ത് Go ബട്ടണ്‍ അമര്‍ത്തിയാല്‍ സേവ് ചെയ്ത വിവരങ്ങള്‍ ദൃശ്യമാകും. Calculate എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന പുതിയ പേജില്‍ Employeeയെ തിരഞ്ഞെടുത്ത് Arrear എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ അരിയറിനാവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പുതിയ ജാലകം ലഭിക്കും. ഈ ജാലകത്തില്‍ Leave Details എന്ന ബട്ടണ്‍ ഉപയോഗിച്ച് ഓരോ ജീവനക്കാരനും 2014 ജൂലൈ 1 മുതല്‍ 2016 ജനുവരി വരെ എടുത്ത LWA/HPL എന്നിവയോ Strike ഓ ഉണ്ടെങ്കില്‍ അവയുടെ From- To തീയതികള്‍ നല്‍കി Add അമര്‍ത്തുക. Exit Button അമര്‍ത്തി പഴയ ജാലകത്തില്‍ വന്ന് Surrender Details എന്ന ബട്ടണ്‍ അമര്‍ത്തി സറണ്ടര്‍ വിശദാംശങ്ങള്‍ നല്‍കണം. തുടര്‍ന്ന് Encashment Details നല്‍കി Add ചെയ്യുക. ഈ വിവരങ്ങള്‍ നല്‍കിയതിന് ശേഷം Head of Account നല്‍കി Calculate എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ Arrear Calculation പൂര്‍ത്തിയായിട്ടുണ്ടാവും. തുടര്‍ന്ന് Arrear Proforma എന്ന ബട്ടണ്‍ വഴി അരിയര്‍ പ്രൊഫോര്‍മയും Due Drawn Statement ബട്ടണുപയോഗിച്ച് സ്റ്റേറ്റ്‌മെന്റും ലഭിക്കും
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്   ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ ഗോവിന്ദപ്രസാദ് തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
(Direct Editing എന്ന ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റിങ്ങ് നടത്തുന്ന അവസരത്തില്‍ Runtime Eror എന്ന മെസ്സേജ് വന്നാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി)

5 Comments

Previous Post Next Post