DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

IT WORKSHEETS

  

പത്താം ക്ലാസിലെ ഐ ടി പാഠപുസ്തകത്തിലെ ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട ഏതാനും വര്‍ക്ക് ഷീറ്റുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നല്ലോ. അതിന്റെ തുടര്‍ച്ചയായി രണ്ടാം പാഠഭാഗത്തിലെ പ്രസിദ്ധീകരണത്തിന് എന്ന ഭാഗത്തെ വര്‍ക്ക് ഷീറ്റുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. പ്രസ്തുതഭാഗത്തിലെ മെയില്‍മെര്‍ജ് സങ്കേതം ഉപയോഗിക്കുന്ന രീതി വിശദീകരിക്കുന്ന വര്‍ക്ക് ഷീറ്റാണ് ഇവിടെ അവതരിപ്പിക്കുന്നത് . ഈ പാഠഭാഗത്തെ ഏതാനും വര്‍ക്ക് ഷീറ്റുകള്‍ അടുത്തദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
രണ്ടാം പാഠത്തിലെ Mail-Merge എന്ന ഭാഗത്തെ വിവരിക്കുന്ന Worksheet ഇവിടെ
Styles & Formatting Worksheet Here

പത്താം ക്ലാസിലെ ഐ ടി പാഠപുസ്തകത്തിലെ ഒന്നാമത്തെ
അധ്യായമായ ഇങ്ക്സ്കേപ്പിലെ വിവിധ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഏതാനും വര്‍ക്ക്ഷീറ്റുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. എടത്തനാട്ടുകര GOHSലെ ഡ്രോയിംഗ് അധ്യാപകനായ ശ്രീ ഇഖ്ബാല്‍ മാഷ് തയ്യാറാക്കിയ ഈ വര്‍ക്ക്‌ഷീറ്റുകളില്‍ പാഠത്തിലെ പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കേണ്ടത് എങ്ങനെയെന്നും അതിലെ പ്രധാനപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനക്രമവും മനസിലാകത്തക്ക വിധത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള പാഠഭാഗങ്ങളുടെ വര്‍ക്ക്ഷീറ്റുകളും പ്രസിദ്ധീകരിക്കുന്നതാണ്

6 Comments

Previous Post Next Post