പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സംസ്ഥാന തല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ

     ദേശീയ പ്രതിഭാ നിര്‍ണ്ണയ പരീക്ഷയുടെ ഭാഗമായി കേരളത്തിലെ  Govt / Aided / അംഗീകൃത സ്‌കൂളുകളില്‍ ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി SCERT സംസ്ഥാനതല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ(NTSE) നടത്തുന്നു. നവംബര്‍ ആറാം തീയതി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. 2015-16 അദ്ധ്യയന വര്‍ഷം ഒമ്പതാം ക്ലാസില്‍ വര്‍ഷാവസാന പരീക്ഷയില്‍ 55ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം തന്നെ കേരളത്തിലെ ഗവ/എയ്ഡഡ് സ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള നാഷണല്‍ മെറിറ്റ് കം മീന്‍സ് (NMMS) പരീക്ഷക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . രണ്ട് പരീക്ഷകള്‍ക്കും ഓണ്‍ലാനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിശദാംശങ്ങള്‍ ചുവടെ.
NMMS Exam:
  • എട്ടാം ക്ലാസില്‍ സംസ്ഥാനസിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാവണം 
  • ഏഴാം ക്ലാസ് വര്‍ഷാവസാനപരീക്ഷയില്‍ 55%ല്‍ കുറയാതെ മാര്‍ക്കുകള്‍ നേടിയിരിക്കണം
  • രക്ഷകര്‍ത്താവിന്റെ വാര്‍ഷികവരുമാനം ഒന്നരലക്ഷം രൂപയില്‍ കൂടരുത്. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജില്‍ നിന്നും ലഭിക്കുന്നത് സമര്‍പ്പിക്കണം
  • ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം സെപ്തംബര്‍ 10   
  • പരീക്ഷാ തീയതി 6.11.2016 

Post a Comment

Previous Post Next Post