കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഗണിത പ്രവര്‍ത്തനങ്ങള്‍ ICT സഹായത്തോടെ ഭാഗം IV



    പത്താം ക്ലാസിലെ മാറിയ ഗണിത പാഠപുസ്തകവുമായി ബന്ധപ്പെട്ട് വൈവിധ്യമാര്‍ന്ന നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ പുതുമയാര്‍ന്ന ചില പഠന പ്രവര്‍ത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഗണിത പാഛപുസ്തകത്തിലെ ത്രികോണമിതി എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ICT സാഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും സഹായിക്കുന്ന രീതിയില്‍ തയ്യാറാക്കിയാതാണ് ആദ്യ പ്രവര്‍ത്തനം. ഉബുണ്ടു 10.04ല്‍ പ്രവര്‍ത്തിക്കുന്ന ഈ പഠനപ്രവര്‍ത്തനം ചുവടെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ഫയലിനെ Extract ചെയ്ത് കിട്ടുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
ണഥഘണഖ ഫആഈആ
     ഇതോടൊപ്പം തന്നെ പത്താം ക്ലാസിലെ രണ്ടാമത്തെ പാഠഭാഗമായി വൃത്തങ്ങള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട് പാഠ പുസ്തകത്തിലെ 40, 41, 42 എന്നീ പേജുകളില്‍ നല്‍കിയിരിക്കുന്ന പരിശീലന പ്രശ്നങ്ങളുടെ GIF Imageകളാണ് രണ്ടാമത്തെ പ്രവര്‍ത്തനം. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ചുവടെയുള്ള രണ്ട് deb ഫയലുകളും ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ബ്രൗസറിന്റെ (മോസില്ലയോ മറ്റേതെങ്കിലും) അഡ്രസ് ബാറില്‍  /isbella.html എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്താല്‍ മതി. ചോദ്യങ്ങളുടെ ലിസ്റ്റ് തെളിഞ്ഞ് വരും അവയില്‍ ക്ലിക്ക് ചെയ്താല്‍ ഓരോ പ്രശ്നവുമായി ബന്ധപ്പെട്ട പരിശീലനപ്രശ്നങ്ങള്‍ ചിത്രരൂപത്തില്‍ നിര്‍ദ്ധാരണം ചെയ്തത് കാണാന്‍ കഴിയും. 
ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഒന്നാം deb ഫയല്‍ ഇവിടെ 
ഇന്‍സ്റ്റാള്‍ ചെയ്യേണ്ട രണ്ടാം deb ഫയല്‍ ഇവിടെ  
ഇതേ പ്രവര്‍ത്തനങ്ങളെ Geogebra ഫയലുകളായി കാണുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറില്‍ നിന്നും ബന്ധപ്പെട്ട ചോദ്യത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
             മൂന്നാമത്തെ പ്രവര്‍ത്തനമായി ഇവിടെ അവതരിപ്പിക്കുന്നത് ഒരു വീഡിയോ ട്യൂട്ടോറിയാലാണ് . രണ്ടാം പാഠത്തിലെ തന്നെ 51-മത് പേജില്‍ നല്‍കിയിരിക്കുന്ന ക്ലോക്കിന്റെ പ്രവര്‍ത്തനം ജിയോജിബ്രയില്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന വീഡിയോ ആണ് ചുവടെയുള്ള ലിങ്കിലുള്ളത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയലിനെ Extract ചെയ്യുന്നതോടെ ഈ വീഡിയോ ലഭിക്കുന്നതാണ് .
Click Here for the Video Tutorial
 

Post a Comment

Previous Post Next Post